കൊറോണ പ്രതിസന്ധി മറികടക്കാന്‍ നൈപുണ്യം സ്വന്തമാക്കണം : മോദി

അധിക നൈപുണ്യം സ്വായത്തമാക്കിയും പ്രയോഗിച്ചും മാത്രമേ കൊറോണ പ്രതിസന്ധിയില്‍ വിജയിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള യുവജന ക്ഷമതാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികാസ മന്ത്രാലയം യുനെസ്‌കോയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഡിജിറ്റല്‍ സമ്മേളനത്തില്‍ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ഒരു പുതിയ അറിവോ, കഴിവോ വളര്‍ത്താന്‍ പ്രായം ഒരിക്കലും തടസ്സമല്ല. ജീവിതത്തിലെ ഉത്സാഹവും എന്തും നേടാനുള്ള വ്യഗ്രതയുമാണ് മുന്നോട്ട് നയിക്കുക'- നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.നിലവില്‍ ഒരോരുത്തരും അവരവരുടെ കഴിവുകള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുക. അത്തരം ആളുകള്‍ക്ക് മാത്രമാണ് നിലനില്‍ക്കാനാവുക. പുതിയ അറിവ് നേടാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്ക് മുന്നില്‍ ജീവിതം നിശ്ചലമാകുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

'ഈ കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടത്- കഴിവു നേടുക, അവയെ നവീനമാക്കുക, കൂടുതല്‍ മികവുറ്റതാക്കുക എന്ന മന്ത്രമാണ്. കൊറോണ പ്രതിസന്ധി മൊത്തം മാനവരാശിയുടെ സ്വഭാവത്തെ മാറ്റിമറിച്ചുകഴിഞ്ഞു. അത് ജോലിയുടെ സ്വഭാവത്തേയും മാറ്റി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ മാത്രമാണ് ആത്യന്തികമായി അവേശഷിക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it