തമിഴ്നാട് കലക്കും; ഗൂഗിൾ, ആപ്പിൾ തുടങ്ങി വൻകിട കമ്പനി നിക്ഷേപത്തിന് ധാരണ

പിക്സൽ 8 ഫോണുകൾ തമിഴ്നാട്ടിൽ നിർമിക്കാൻ ഇന്റർനെറ്റ് രംഗത്തെ അതികായരായ ഗൂഗിൾ സാധ്യത തേടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വൈദഗ്ധ്യം തമിഴ്നാട്ടിലെ തൊഴിൽ സമൂഹത്തിന് നൽകാൻ സംസ്ഥാന സർക്കാറുമായി സഹകരിക്കാനും ഗൂഗിൾ തീരുമാനിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇണങ്ങുന്ന എ.ഐ സംവിധാനം രൂപപ്പെടുത്തും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനത്തിനൊപ്പമാണ് സംസ്‍ഥാനത്തെ ഐ.ടി മേഖലയിൽ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന ചുവടുവെയ്പുകൾ. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്ട് ഓഫീസുകൾ സ്റ്റാലിൻ സന്ദർശിച്ചു. ഗൂഗിൾ, നോക്കിയ, പേപാൽ, മൈക്രോചിപ് തുടങ്ങിയവയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. സാൻഫ്രാൻസിസ്കോയിൽ കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക സംഗമത്തിൽ 900 കോടിയുടെ നിക്ഷേപത്തിനാണ് ധാരണയായത്; 4,000 തൊഴിലവസരങ്ങൾ.

‘നാൻ മുതൽവാൻ’

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ഓഫീസിൽ വെച്ചാണ് ഗൂഗിൾ അധികൃതരും സ്റ്റാലിനുമായി ധാരണാപത്രം ഒപ്പുവെച്ചത്. എ.ഐ മേഖലയിൽ സഹകരണത്തിനാണ് പ്രധാനമായും ധാരണാപത്രം. സംസ്ഥാന സർക്കാറി​ന്റെ ‘നാൻ മുതൽവാൻ’ പദ്ധതിയുമായി സഹകരിച്ച് 20 ലക്ഷത്തോളം യുവാക്കൾക്കിടയിൽ നൈപുണ്യ വികസന പദ്ധതി നടപ്പാക്കും. സ്റ്റാർട്ട് അപ്പുകൾക്ക് സാ​ങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കും.
​ഈ മാസം 14 വരെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അമേരിക്കൻ പര്യടനം. ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്.
Related Articles
Next Story
Videos
Share it