തല്‍ക്കാല്‍ റിസര്‍വേഷന്‍ സൗകര്യം 230 ട്രെയിനില്‍

ജൂണ്‍ 30 മുതലുള്ള യാത്രയ്ക്ക്

tatkal reservation from june 30
-Ad-

നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്പെഷല്‍ ട്രെയിനുകളിലേക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ പുനരാരംഭിച്ചു. തല്‍ക്കാല്‍ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക. ജൂണ്‍ 30 മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

യാത്രയ്ക്ക് ഒരു ദിവസം മുമ്പേയാണ് തല്‍ക്കാല്‍ റിസര്‍വേഷന്‍ നടത്തേണ്ടത്. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്. ഐആര്‍സിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യാം. എസി കോച്ചിലേ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേക്ക് 11 മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുമ്പുവരെ ബുക്ക്ചെയ്യാമെന്നും റെയില്‍വെ വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here