ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.18

1. സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

ചൊവ്വാഴ്ച ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 163 പോയന്റ് നഷ്ടടത്തിലും നിഫ്റ്റി 48 പോയന്റ് നഷ്ടത്തിൽ 10839 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 708 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 695 ഓഹരികള്‍ നഷ്ടത്തിലുമാണ്.

2. തിരുവനന്തപുരം വിമാനത്താവളം: എയർപോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ടെൻഡർ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ചാണ് നീക്കം.

3. അനിൽ ടി. ചെറിയാൻ ടിടിഎസ് തലവൻ

യുഎസ് ഗവണ്മെന്റ് ഏജൻസിയായ ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷന്റെ ടെക്നോളജി ട്രാൻസ്ഫർമേഷൻ സർവീസ് തലവനായി മലയാളിയായ അനിൽ ടി ചെറിയാൻ നിയമിതനായി. സൺട്രസ്റ്റ് ബാങ്ക് ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. പ്രൈസ് വാട്ടർ കൂപ്പർ, ഐബിഎം എന്നീ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

4. യുഎഇയിലെ മികച്ച സ്വകാര്യ കമ്പനികളിൽ നാലാമതായി ലുലു

യുഎഇയിലെ മികച്ച 100 സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ലുലുവും. ഫോർബ്‌സ് തയ്യാറാക്കിയ പട്ടികയിൽ നാലാമതാണ് കമ്പനിയുടെ സ്ഥാനം. മികച്ച പ്രവർത്തന ശൃംഖല, തൊഴിലാളികളുടെ നൈപുണ്യം തുടങ്ങിയ വിവിധ രംഗങ്ങളിൽ മികവ് പ്രകടമാക്കിയ കമ്പനികളാണ് പട്ടികയിൽ ഉൾപ്പെടുക.

5. രണ്ട് സംസ്ഥാനങ്ങൾ കാർഷിക കടം എഴുതിത്തള്ളി

കോൺഗ്രസ് അധികാരമേറ്റതിന് പിന്നാലെ മധ്യപ്രദേശിലും ഛത്തീസ്‌ ഗഡിലും കാർഷിക കടം എഴുതിത്തള്ളി. മധ്യപ്രദേശിൽ 2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയപ്പോൾ ഛത്തീസ്‌ ഗഡിൽ 16.65 ലക്ഷം കർഷകരുടെ 6100 കോടി രൂപയോളം വായ്പയാണ് എഴുതിത്തള്ളിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it