ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന വാർത്തകൾ; സെപ്റ്റംബർ 18

1. അനുമതിയില്ലാത്ത ക്വാറികൾ അടച്ചു പൂട്ടണമെന്ന് വനംവകുപ്പ്

വന്യജീവി ബോർഡിന്റെ അനുമതിയില്ലാത്ത മുന്നൂറിലേറെ ക്വാറികൾ അടച്ചു പൂട്ടണമെന്ന് ദേശീയ വനംവകുപ്പ്. ഇത് സംബന്ധിച്ച് മൈനിംഗ് ആൻഡ് ജിയോളജി ഡയറക്റ്റർക്ക് നൽകിയ കത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ സുരേന്ദ്രകുമാർ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

2. ആയുഷ്മാൻ ഭാരത് പദ്ധതി; തട്ടിപ്പ് നടത്തിയത് 1200 ആശുപത്രികൾ

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻഭാരത് പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികൾക്കെതിരെ അന്വേഷണം. 1200 തട്ടിപ്പ് കേസുകൾ ആണ് ആശുപതികൾക്കെതിരെ ഇതിനോടകം സ്ഥിരീകരിച്ചത്. 97 ആശുപത്രികളെ പുറത്താക്കി.

3. ഓണം ബംപർ ലോട്ടറിയിലൂടെ ഖജനാവിലേക്ക് എത്തിയത് 29 കോടിരൂപ

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകയായ 12 കോടി ഓണം ബംപർ നാളെയാണ് നറുക്കെടുപ്പ്. ആകെ അച്ചടിച്ച ഓണം ബംപർ ലോട്ടറി ടിക്കറ്റുകൾ 46 ലക്ഷമായിരുന്നു. ഇതിൽ വിറ്റുപോയ 43 ലക്ഷത്തിൽ നിന്ന് ഇപ്പോൾ തന്നെ സർക്കാർ ഖജനാവിലേക്ക് എത്തിയത് 29 കോടി രൂപയാണ്.

4. വാഹനങ്ങളിലെ ജിപിഎസ്; വിദഗ്ധ സമിതിയുടെ പഠന ശേഷം മാത്രം

സംസ്ഥാനത്തു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷം മതിയെന്ന് ധാരണ. മോട്ടർ വാഹന രംഗത്തെ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെയും വാഹന ഉടമകളുടെ സംഘടനകളുടെയും സംയുക്ത സമര സമിതിയുടെ ആവശ്യപ്രകാരമാണിത്.

5. സംസ്ഥാന സർക്കാരിന് ഇന്റർനെറ്റ് റേഡിയോ; പ്രക്ഷേപണം നവംബർ മുതൽ

സംസ്ഥാന സർക്കാരിന്റെ പരിപാടികൾക്ക് ആഗോള പ്രചാരണം ലക്ഷ്യമിട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സർക്കാർ പ്രവർത്തനങ്ങൾ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന റേഡിയോ നവംബറിൽ പ്രക്ഷേപണം തുടങ്ങും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it