നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 6

1. ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭാ അനുമതി

ലോകബാങ്കിൽ നിന്ന് 3,500 കോടി രൂപ വായ്പയെടുക്കാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭാ അനുമതി നൽകി. കേരളത്തിന്റെ പുനർനിർമ്മാണത്തിനായിരിക്കും തുക ചെലവഴിക്കുക. ലോകബാങ്കും യുഎൻ ഏജൻസികളും കൂടി നടത്തിയ പഠനത്തിൽ 32, 000 കോടി രൂപയുടെ പുനർനിർമാണ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടത്തിനുള്ള പണം ഈ വായ്പയിൽ നിന്ന് ലഭ്യമാക്കും.

2. 'ജിഎസ്ടി കളക്ഷൻ മെച്ചപ്പെട്ടാൽ കോർപറേറ്റ് നികുതി 25 ശതമാനമാക്കും'

ജിഎസ്ടി കളക്ഷൻ മെച്ചപ്പെട്ടാൽ കോർപറേറ്റ് നികുതി 25 ശതമാനമായി കുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് ഫിക്കി പ്രസിഡന്റ് സന്ദിപ് സോമ്‌നി പറഞ്ഞു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

3. ഇലക്ട്രിക്ക് വാഹന നയത്തിന്റെ അന്തിമ രേഖയ്ക്ക് അംഗീകാരം

സംസ്ഥാന ഇലക്ട്രിക്ക് വാഹന നയത്തിന്റെ അന്തിമ രേഖ മന്ത്രിസഭ അംഗീകരിച്ചു. 2025 നോടെ കെഎസ്ആർടിസിയുടെ 6000 ബസുകൾ വൈദ്യുതിയിലേക്ക് മാറ്റുന്ന നടപടി ഇതോടെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വൈദ്യുതി അധിഷ്ഠിതമാക്കാനാണ് ഉദ്ദേശിക്കുന്നത്.

4. സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 125 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 11029 ലെത്തി. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 277 ഓഹരികള്‍ നഷ്ടത്തിലുമാണ്.

5. സ്വിഫ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: 19 ബാങ്കുകള്‍ക്ക് പിഴ

വിദേശ പണം കൈമാറ്റക്കിനുള്ള സ്വിഫ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 19 ബാങ്കുകള്‍ക്കെതിരെ ആര്‍ബിഐ പിഴി ചുമത്തി. 40 കോടി രൂപയാണ് മൊത്തം ചുമത്തിയത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, പിഎന്‍ബി തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it