ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 14

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിനുണ്ടാക്കിയത് 31,635.30 കോടി രൂപയുടെ നഷ്ടം; കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

1. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുത്തിയ നഷ്ടം 31,635 കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിനുണ്ടാക്കിയത് 31,635.30 കോടി രൂപയുടെ നഷ്ടം.249 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബി.എസ്.എന്‍.എലും എയര്‍ ഇന്ത്യയും ഉള്‍പ്പെടെയുള്ള 70 എണ്ണമാണ് നഷ്ടത്തിലുള്ളതെന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ കണക്ക്.

2. വ്യാവസായിക ഉത്പാദനത്തില്‍ 0.30 ശതമാനം ഇടിവ്

ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം (ഐ.ഐ.പി.) 2019 ഡിസംബറില്‍ 0.3 ശതമാനം ചുരുങ്ങി. ഉത്പാദന മേഖലയിലെ ഇടിവാണ് വ്യാവസായിക മേഖലയിലെ മൊത്തം ഉത്പാദനം കുറയാന്‍ കാരണമായതെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ഡിസംബറില്‍ വ്യാവസായിക ഉത്പാദനം 2.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

3. രാജീവ് ബന്‍സാല്‍ എയര്‍ ഇന്ത്യ സി എം ഡി

എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി രാജീവ് ബന്‍സാലിനെ നിയമിച്ചു. അശ്വനി ലോഹാനി വിരമിച്ച ഒഴിവിലാണ് നിയമനം. 1988 ബാച്ച് നാഗാലാന്‍ഡ് കേഡര്‍ ഐ.എ.എസ് ഓഫീസറായ ബന്‍സാല്‍, നിലവില്‍ പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയാണ്.

4. ഇന്ത്യയുടെ സമ്പദ് റേറ്റിംഗ് മാറ്റാതെ എസ് ആന്‍ഡ് പി

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭദ്രതയ്ക്ക് നല്‍കുന്ന റേറ്റിംഗ്, രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ് ആന്‍ഡ് പി) ബി.ബി.ബി മൈനസ്/സ്റ്റേബിള്‍ ആയി നിലനിറുത്തി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തിയാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഈ റേറ്റിംഗ് പരിശോധിച്ചാണ് നിക്ഷേപകലോകം ഇന്ത്യയില്‍ പണമൊഴുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.

5. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഓട്ടുകമ്പനി വ്യവസായ സംഘത്തിന്റെ നിവേദനം

എര്‍ത്തേണ്‍ ടൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കെ.സി. തോമസും സഹപ്രവര്‍ത്തകരും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ സന്ദര്‍ശിച്ച് നിവേദനം മല്‍കി.ചൈനീസ് ടൈലുകള്‍ക്ക് ആന്റി ഡമ്പിംഗ് നികുതി ഏര്‍പ്പെടുത്തണമെന്നു നിവേദനത്തില്‍ പറയുന്നു.പത്ത് വര്‍ഷത്തിനിടെ 217 കമ്പനികളാണ് ഈ രംഗത്ത് പൂട്ടിയത്.ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here