ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 19

ലോട്ടറിയുടെയും അന്യ സംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

1.സര്‍ക്കാര്‍ ലോട്ടറിക്കും 28 ശതമാനം നികുതി; കേരളത്തിന് കനത്ത നഷ്ടമുണ്ടാക്കുന്ന തീരുമാനം

കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ ലോട്ടറിയുടെയും അന്യ സംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവുമാണു നികുതി. മാര്‍ച്ച് 1 ന് പുതിയ നികുതി നിലവില്‍ വരും. കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിത്.

2.രാജ്യാന്തര ഡിജിറ്റല്‍ ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ‘ഫ്യൂച്ചര്‍ 2020’ :  കൊച്ചി വേദിയാകും

കേരളത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുന്ന രാജ്യാന്തര ഡിജിറ്റല്‍ ഉച്ചകോടിയുടെ രണ്ടാം പതിപ്പായ ‘ഫ്യൂച്ചര്‍ 2020’ ഏപ്രില്‍ 2, 3 തിയതികളില്‍ കൊച്ചിയില്‍ നടക്കും. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ വേദിയാകുന്ന ഉച്ചകോടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതിയാണ് (എച്ച്പിഡിഎസി) നേതൃത്വം നല്‍കുന്നത്.

3.സൈറസ് മിസ്ത്രിയെ പുനഃപ്രതിഷ്ഠിക്കുന്നതു തടയാന്‍ വീണ്ടും നിയമ പോരാട്ടവുമായി ടാറ്റാ ഗ്രൂപ്പ്

ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തന്നെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ വീണ്ടും നിയമിച്ച ഉത്തരവിനെതിരെ നിലവിലെ മാനേജ്‌മെന്റ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന ട്രൈബ്യൂണല്‍ വിധിയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടും.

4.വൈക്കോല്‍ കത്തിച്ചുള്ള മലിനീകരണം തടയാന്‍ നൂറിലധികം ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും

ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതു മൂലം ഡല്‍ഹി മേഖലയില്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന് നൂറിലധികം ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ജൈവമാലിന്യ സംസ്‌കരണത്തിന് കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് യന്ത്രങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

5.മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഔദ്യോഗിക നിരീക്ഷണ സംവിധാനം വേണമെന്ന് നിതി ആയോഗ്

എല്ലാ മെഡിക്കല്‍ ഉപകരണങ്ങളടെയും വിതരണവും പ്രവര്‍ത്തനവും കാര്യക്ഷമമാക്കുന്നുവെന്നുറപ്പാക്കാനുള്ള ചുമതല ഘട്ടം ഘട്ടമായി ഒരു റെഗുലേറ്ററി ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ നിതി ആയോഗ് നിര്‍ദ്ദേശം. നാല് ഡിവിഷനുകളുള്ള പ്രത്യേക മെഡിക്കല്‍ ഡിവൈസ് അഡ്മിനിസ്‌ട്രേഷന്‍ (എംഡിഎ) ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here