ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 24

1.സ്വിസ് ബാങ്ക് അക്കൗണ്ട്: വിവരം പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം

സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലൊപ്പിട്ട നികുതിയുടമ്പടി പ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്ര നിലപാട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍.ഐ.എഫ്.എം.) കണക്കനുസരിച്ച് 1990-2008 കാലത്ത് ഇന്ത്യയില്‍നിന്നു സ്വിസ് ബാങ്കുകളിലുള്ള കള്ളപ്പണം 9,41,837 കോടി രൂപയാണ്.

2.നവ വ്യവസായ സംരംഭകര്‍ക്ക് സാധ്യതകള്‍ തുറന്ന് ടെക്‌നോ സിറ്റി

നവ സംരംഭകര്‍ക്ക് പുത്തന്‍ വ്യവസായ സാധ്യതകള്‍ തുറന്ന് കളമശ്ശേരി എച്ച്.എം.ടി. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ടെക്‌നോ സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്‌നോ ലോഡ്ജിന്റെയും സംയുക്ത സംരംഭമാണ് 'ടെക്‌നോ സിറ്റി'. വിവര സാങ്കേതിക വിദ്യാ മേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് ടെക്‌നോ സിറ്റിയില്‍ അവസരമുള്ളത്.

3.ബി.പി.സി.എല്‍ ഓഹരികളില്‍ കണ്ണു നട്ട് വേദാന്ത റിസോഴ്‌സസ്

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓഹരി വാങ്ങാനുള്ളവര്‍ക്കായി താല്‍പ്പര്യപത്രം പുറപ്പെടുവിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്കു കടന്നു.വേദാന്ത റിസോഴ്‌സസ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

4.കോഗ്‌നിസന്റ് 350 മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിടുന്നു

യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ കോഗ്‌നിസന്റ് ചെലവ് കുറയ്ക്കലിന്റെ ഭാഗമായി 80 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ വാര്‍ഷിക ശമ്പളം നേടുന്ന 350 ഓളം മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്ക് പുറത്തുള്ളവരും 50 നും 55നും ഇടയില്‍ പ്രായമുള്ളവരുമാണ്. ആഗോളതലത്തില്‍ 10,000 മുതല്‍ 12,000 വരെ മിഡ്-സീനിയര്‍ ലെവല്‍ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടിക്കു നേരത്തെ തുടക്കം കുറിച്ചിരുന്നു.

5.രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ അഹമ്മദാബാദ്-മുംബൈ പാതയില്‍ ജനുവരിയില്‍

ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് ശേഷം വീണ്ടും സ്വകാര്യ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഐആര്‍സിടിസി. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ ജനുവരിയില്‍ ആരംഭിക്കും. അഹമ്മദാബാദ്-മുംബൈ പാതയിലായിരിക്കും പുതിയ സ്വകാര്യ ട്രെയിനിന്റെ യാത്ര.

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 23

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it