ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 22

അവസാന ദിവസം സമര്‍പ്പിച്ചത് 1.33 ദശലക്ഷം ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍ കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1,അവസാന ദിവസം സമര്‍പ്പിച്ചത് 1.33 ദശലക്ഷം ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍

ചില സാങ്കേതിക തകരാറുകള്‍ക്കിടയിലും 1.33 ദശലക്ഷം ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍ ജനുവരി 20 ന് അവസാന ദിവസം സമര്‍പ്പിച്ചതായി ജിഎസ്ടി നെറ്റ്വര്‍ക്ക് (ജിഎസ്ടിഎന്‍) അറിയിച്ചു.ജനുവരി 14 വരെ മൊത്തം 2.46 ദശലക്ഷം ജിഎസ്ടിആര്‍ -3 ബി ഫയല്‍ ചെയ്തിരുന്നു.

2.സംസ്ഥാന തോട്ടം നയം ഫെബ്രുവരിയില്‍

സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം, തോട്ടങ്ങളുടെ ഡാറ്റാ ബാങ്ക്, വ്യവസായ ആനുകൂല്യങ്ങള്‍ തോട്ടം മേഖലയ്ക്കും ലഭ്യമാക്കല്‍, തോട്ടവിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാര്‍ പുതുക്കല്‍, പൊതുമേഖലയി?ലെ 24 തോട്ടങ്ങള്‍ ലാഭകരമായി നടത്താനുള്ള കര്‍മ്മപദ്ധതി എന്നിവയാണ് കരട് തോട്ടം നയം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍-നൈപുണ്യ വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

3.എയര്‍ടെല്ലിന് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വന്തമാക്കാന്‍ അനുമതി

100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വന്തമാക്കാന്‍ ഭാരതി എയര്‍ടെല്ലിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി. നിലവില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്.

4.അജ്ഞാത വൈറസ്:  ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി

ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്.

5.ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്ന് വരെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2020 പുരോഗമിക്കുന്നു. ഫോണുകള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് രാത്രി വരെ തുടരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here