ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 8

1. എൻബിഎഫ്സികൾക്ക് കൂടുതൽ വായ്പ

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ സാഹചര്യമൊരുക്കി റിസർവ് ബാങ്ക്. എൻബിഎഫ്സികളുടെ റിസ്ക് കണക്കാക്കി, റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ, ബാങ്കുകൾക്ക് ഇനി വായ്പ അനുവദിക്കാം. ബിസിനസിന്റെ സ്വഭാവം അനുസരിച്ച് എൻബിഎഫ്സികളെ തരംതിരിക്കും.

2. ചെറുകിട കർഷകർക്ക് ജാമ്യമില്ലാത്ത വായ്പ

ആർബിഐയുടെ വായ്പാ നയത്തിലും കർഷകർക്ക് ആശ്വാസം. ഈടു വേണ്ടാത്ത കൃഷിവായ്പയുടെ പരിധി ൧ ലക്ഷം രൂപയിൽ നിന്ന് 1.6 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. നാണയപ്പെരുപ്പവും ചെലവുകളിലുള്ള വർധനയും കണക്കിലെടുത്താണ് പരിധി ഉയർത്തുന്നത്.

3. പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇനി എയർഫോഴ്സ് വൺ മോഡൽ സുരക്ഷ

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിമാനങ്ങൾക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യ യുഎസിൽ നിന്ന് വാങ്ങും. ആധുനിക മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പെടെയുള്ള ഇവയ്ക്ക് 1350 കോടി രൂപ (19 കോടി ഡോളർ)ആണ് വില.ഇതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിന്റെ അതേ സുരക്ഷാ സംവിധാനങ്ങൾ എയർ ഇന്ത്യ വണ്ണിലും ഉണ്ടാകും.

4. അടുത്ത അഞ്ചു വർഷം താപനില ഉയരും

വരാനിരിക്കുന്നത് കൊടും ചൂട്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ അന്തരീക്ഷ താപനില പുതിയ റെക്കോർഡിലെത്തും. വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഡബ്ല്യുഎംഒ താപനില രേഖപ്പെടുത്താൻ തുടങ്ങിയ 1850ന് ശേഷം ഇന്നേവരെയുണ്ടായ ഏറ്റവും കാഠിന്യമേറിയ ചൂട് ഇക്കഴിഞ്ഞ നാലു വർഷങ്ങളിലായിരുന്നു.

5. പുതിയ തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎൽഎമാർ വേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രണ്ടിൽ കൂടുതൽ തോറ്റാൽ സീറ്റില്ല. ബന്ധുക്കൾ കൂട്ടമായി മത്സരിക്കുന്നതും ഒഴിവാക്കും. ഈ മാസം അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it