നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍ ഫെബ്രുവരി 27

1. മൂന്ന് ബാങ്കുകൾ കൂടി പിസിഎ ചട്ടത്തിൽ നിന്ന് പുറത്തെത്തി

മൂന്ന് ബാങ്കുകൾ കൂടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിസിഎ ചട്ടത്തിൽ നിന്ന് പുറത്തെത്തി. പൊതുമേഖലാ ബാങ്കുകളായ അലഹബാദ് ബാങ്കും കോർപറേഷൻ ബാങ്കുമാണ് പിസിഎയിൽ നിന്ന് മാറിയത്. സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കും പിസിഎ ഇളവ് നേടി. സർക്കാരിന്റെ ക്യാപിറ്റൽ ഇൻഫ്യൂഷന് ശേഷമാണ് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്.

2. ചെറുകിട ബിസിനസുകളുടെ ആത്മവിശ്വാസം ഉയർന്നു: സർവെ

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ചെറുകിട ബിസിനസുകളുടെ ആത്മവിശ്വാസത്തിൽ വർധന. ക്രിസിലും സിഡ്ബിയും ചേർന്ന് നടത്തിയ സർവെയിലാണ് ഇക്കാര്യമുള്ളത്. ഉത്പന്ന നിർമാണ മേഖലയിലേയും സേവന മേഖലയിലേയും കമ്പനികളാണ് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക നില റിപ്പോർട്ട് ചെയ്തത്.

3. ഐഎൽ & എഫ്എസ് വായ്പകൾ എൻപിഎ ആക്കരുതെന്ന വിധിക്കെതിരെ ആർബിഐ

കോടതിയുടെ അനുവാദമില്ലാതെ ഐഎൽ & എഫ്എസ് വായ്പകൾ എൻപിഎ ആക്കരുതെന്ന നാഷണൽ കമ്പനി ലോ അപ്പല്ലെറ്റ് ട്രിബ്യുണലിന്റെ വിധിക്കെതിരെ ആർബിഐ. വായ്പകൾ എൻപിഎ ആയി പ്രഖ്യാപിക്കുന്നതിന് ഐഎൽ & എഫ്എസ് കമ്പനികൾക്ക് തൽക്കാല ആശ്വാസം ട്രിബ്യുണൽ നൽകിയിരുന്നു. എന്നാൽ ഇത് തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നാണ് ആർബിഐ.

4. 11,130 കോടി രൂപയുടെ ബിപിസിഎൽ പ്രൊജക്റ്റ് കൊച്ചിയിൽ

ബിപിസിഎൽ റിഫൈനറിയുടെ 11,130 കോടി രൂപയുടെ പോളിയോൾ പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കും. ഫാക്ടിൽ നിന്ന് വാങ്ങിയ 170 ഏക്കർ സ്ഥലത്താണ് ഇത് സ്ഥാപിക്കുക. പ്ലാന്റ് ഏകദേശം 800 തൊഴിലവസങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അക്രിലിക് പ്ലാന്റ് ഇക്കൊല്ലം കമ്മീഷൻ ചെയ്യും.

5. ഇന്ദ്ര നൂയി ആമസോൺ ബോർഡ് അംഗം

പെപ്‌സി- കോ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറായിരുന്ന ഇന്ദ്ര നൂയിയെ ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി നിയമിച്ചു. കൂടുതൽ ഡൈവേഴ്‌സിഫിക്കേഷൻ നടത്താനുള്ള ഇ-കൊമേഴ്‌സ് ഭീമന്റെ ശ്രമത്തിന്റെ ഭാഗമായാണ് നിയമനം. ഈ മാസം ബോര്‍ഡ് ഡയറക്ടര്‍ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ വനിതയാണ് ഇന്ദ്ര നൂയി. സ്റ്റാര്‍ബക്‌സിന്റെ എക്‌സിക്യൂട്ടീവായ റോസാലിന്‍ഡ് ബ്രൂവര്‍ ഈ മാസം ആദ്യം ചുമതലയേറ്റിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it