ഇന്ത്യയിലെ ആദ്യ ബയോഹാക്ക് സെന്റര്‍ കൊച്ചിയില്‍ തുറക്കാനൊരുങ്ങി വിറൂട്ട്‌സ്

ബയോ ഹാക്കിങ് രംഗത്ത് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി വിറൂട്ട്‌സ് (VIEROOTS) കൊച്ചിയില്‍ ബയോഹാക്ക് സെന്റര്‍ തുറക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ജനിതക ശാസ്ത്രം, ന്യൂട്രിഷ്യന്‍, ഫിറ്റ്‌നസ്, എ.ഐ- ഐ.ഒ.ടി സാങ്കേതികവിദ്യകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതം ബയോഹാക്ക് സെന്റര്‍ വാഗ്ദാനം ചെയ്യുന്നു.

ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനസിലാക്കി നല്ല ആരോഗ്യവും മെച്ചപ്പെട്ട ജീവിതവും നേടാന്‍ സാധിക്കുന്ന രീതിയാണ് ബയോഹാക്ക്. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഈ രീതി ഇന്ത്യയിലേക്കും ഇപ്പോള്‍ കടന്നുവന്നിട്ടുണ്ട്.

ആരോഗ്യം ശാസ്ത്രീയമായി നിര്‍ണയിക്കാനും സ്വന്തമായി നിയന്ത്രിക്കാനും ഉപയോക്താക്കളെ ബയോഹാക്കിങ് സഹായിക്കുന്നു. ജീനോമിക്, മെറ്റബോളിക് പരിശോധനാ രീതികള്‍ ഉപയോഗിച്ച് ആരോഗ്യനില വിശകലനം ചെയ്യുന്നു. ശാസ്ത്രീയാധിഷ്ഠിതമായ സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.

സമഗ്രമായ ബയോ ഡീകോഡിങ്ങിന് ശേഷമാണ് ഓരോരുത്തര്‍ക്കും അനുയോജ്യമായ ബയോഹാക്ക് മൊഡ്യൂള്‍ നിശ്ചയിക്കുന്നത്. വിവിധ തരത്തിലുള്ള വേദനകള്‍ക്കുള്ള പരിഹാരം, പെട്ടെന്നുള്ള രോഗശാന്തി, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിഹാരം, ശരീരഭാരം നിയന്ത്രിക്കല്‍, പ്രായം കൂടുന്നതിന് ആനുപാതികമായ ആരോഗ്യം ഉറപ്പാക്കല്‍, ആരോഗ്യകരമായ വാര്‍ധക്യം എന്നിങ്ങനെ ബയോഹാക്കിങിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.

നാലു വര്‍ഷം മുമ്പ് ബയോഹാക്കിംഗ് മേഖലയില്‍ ആരംഭിച്ച ഒരു സ്റ്റാര്‍ട്ടപ്പാണ് വിറൂട്ട്‌സ്. കണ്‍സള്‍ട്ടേഷന്‍, ടെസ്റ്റ്, സൊല്യൂഷനുകള്‍, ഉത്പന്നങ്ങള്‍, ഗവേഷണം എന്നിവയുള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയായി വിറൂട്ട്‌സ് വളര്‍ന്നു. വിദേശത്തും ബയോഹാക്ക് സെന്ററുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
Related Articles
Next Story
Videos
Share it