ഇന്ത്യയില്‍ നിന്ന് വിസ്താര മാത്രം, ലോകത്തെ ടോപ് 20 എയര്‍ലൈനുകളെ അറിയാം

ലോകത്തെ മികച്ച എയര്‍ലൈന്‍ കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് ടാറ്റ സണ്‍സിന് കീഴിലുള്ള വിസ്താര (Vistara). സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022 പട്ടികയില്‍ ഇരുപതാം സ്ഥാനമാണ് വിസ്താര നേടിയത്. ആദ്യ 100ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ എയര്‍ലൈനും വിസ്താരയാണ്. ഖത്തര്‍ എയര്‍വെയ്‌സിനാണ് ഒന്നാം സ്ഥാനം.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ്, എമിരേറ്റ്‌സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ അഞ്ചില്‍ ജപ്പാന്റെ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് കോ, ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് എയര്‍വേസ് എന്നീ കമ്പനികളും ഇടംനേടി. മികച്ച ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ഒന്നാമത്. ബിസിനസ് ക്ലാസ് വിഭാഗത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിനാണ് ഒന്നാം സ്ഥാനം.

പ്രീമിയം ഇക്കണോമി വിഭാഗത്തില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വെയ്‌സും ഇക്കണോമി വിഭാഗത്തില്‍ എമിരേറ്റ്‌സും ഒന്നാമതായി. ഇംഗ്ലീഷ്, ഫ്രഞ്ച്. സ്പാനിഷ്, റഷ്യന്‍, ജാപ്പനീസ്, ചൈനീസ് എന്നീ ഭാഷകളില്‍ നടത്തിയ ഓണ്‍ലൈന്‍ കസ്റ്റമര്‍ സര്‍വെയിലൂടെയാണ് സ്‌കൈട്രാക്‌സ് മികച്ച എയര്‍പോര്‍ട്ടുകളെ തെരഞ്ഞെടുത്തത്.

ടോപ് 20 എയര്‍ലൈന്‍ കമ്പനികള്‍

  1. Qatar Airways
  2. Singapore Airlines
  3. Emirates
  4. All Nippon Airways (ANA)
  5. Qantas Airways
  6. Japan Airlines
  7. Turk Hava Yollari (Turkish Airlines)
  8. Air France
  9. Korean Air
  10. Swiss International Air Lines
  11. British Airways
  12. Etihad Airways
  13. China Southern
  14. Hainan Airlines
  15. Lufthansa
  16. Cathay Pacific
  17. KLM
  18. EVA Air
  19. Virgin Atlantic
  20. Vistara
Related Articles
Next Story
Videos
Share it