കേരളത്തില്‍ ഏഷ്യനെറ്റുമായി കൈകോര്‍ത്ത് വോഡഫോണ്‍ ഐഡിയ; ഹോട്ട് സ്റ്റാര്‍ ഉള്‍പ്പെടെ 13 ഒ.ടി.ടികള്‍, നിരക്കുകള്‍ അറിയാം

ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കേരളത്തിലെ മുന്‍നിര ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് വി വണ്‍ എന്ന സംയോജിത ഫൈബര്‍, മൊബിലിറ്റി സേവനങ്ങള്‍ അവതരിപ്പിച്ചു. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍, 13 ഒ.ടി.ടികള്‍ എന്നിവ ഒറ്റപ്ലാനിനു കീഴില്‍ ലഭ്യമാക്കുന്ന 3ഇന്‍ വണ്‍ പദ്ധതിയാണ് വി വണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക.

പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ട് ജി.ബി ഡാറ്റയുമുള്ള മൊബൈല്‍ പ്രീപെയ്ഡ് കണക്ഷന്‍, 40, 100 എം.ബി.പി.എസ് വേഗത്തിലുള്ള ഡാറ്റയോടു കൂടി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തുടങ്ങിയവയാണ് വി വണ്‍ ലഭ്യമാക്കുക.
40 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ്‌ന് ത്രൈമാസ റീചാര്‍ജ് നിരക്ക് 2,499 രൂപയും പ്രതിവര്‍ഷ റീചാര്‍ജ് നിരക്ക് 9,555 രൂപയുമാണ്. 100 എം.ബി.പി.എസിന് ത്രൈമാസത്തേക്ക് 3,399 രൂപയും ഒരുവര്‍ഷത്തേക്ക് 12,955 രൂപയുമാണ് നിരക്ക്.
Related Articles
Next Story
Videos
Share it