സമരത്തില്‍ നിന്ന് പിന്മാറി വ്യാപാര നേതാക്കള്‍!

ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറുന്നതായി വ്യാപാരി വ്യവസായ നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നുനേതാക്കള്‍. കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന്ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികള്‍ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വ്യാപാര നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സമരത്തിനില്ലന്ന് അവര്‍ പറഞ്ഞു. താന്‍ ഭീഷണിപ്പെടുത്തി എന്ന തെറ്റിദ്ധാരണ മൂലം ഉണ്ടായതാണന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യാപാരികള്‍ അറിയിച്ചു.
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുകയെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. വ്യാപാരി എകോപന സമിതി ടി നസറുദീന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്.


Related Articles
Next Story
Videos
Share it