'വാട്ടര്‍ റെസിസ്റ്റന്റ്' ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി; 78,900 രൂപ നല്‍കണമെന്ന് ഉപഭോക്തൃ കോടതി

വെള്ളം തട്ടിയാല്‍ കേടാകില്ലെന്ന് വിശ്വസിച്ച് വാങ്ങിയ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി. ഫോണിന് ഇന്‍ഷുറന്‍സുണ്ടായിട്ടും തകരാര്‍ പരിഹരിച്ചു നല്‍കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് ഫോണ്‍ ഉടമ ഉപഭോക്തൃ കോടിതിയെ സമീപിച്ചപ്പോള്‍ അനുകൂല വിധി ലഭിച്ചു. പിഴ ഉള്‍പ്പടെ 78,900 രൂപ പരാതിക്കാരന് നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. നിര്‍മ്മാതാക്കളായ സാംസങ് ഇന്ത്യ ഇലക്ടോണിക്‌സും വിതരണക്കാരായ മൈജിയും ചേര്‍ന്ന് പരാതിക്കാരനായ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാറിന് പണം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഫോണിന്റെ വിലയായ 68,900 രൂപയും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ചേര്‍ത്ത് 78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. വീഴ്ച വരുത്തിയാല്‍ പലിശ സഹിതം നല്‍കേണ്ടി വരുമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് മുന്നറിയിപ്പ് നല്‍കി.

നിര്‍മ്മാണത്തിലെ ന്യൂനതയല്ലെന്ന് കമ്പനി

നിര്‍മ്മാണപരമായ ന്യൂനതയല്ല ഫോണിന് സംഭവിച്ചതെന്ന് സാംസങ് കമ്പനി വാദിച്ചു. ഫിസിക്കല്‍ ഡാമേജ് ആണ് സംഭവിച്ചത്. ഇതിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവില്‍ വെള്ളത്തില്‍ വീണ് കേടായ ഫോണിന് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫോണിന്റെ വിലയും ഇൻഷുറൻസ് പ്രീമിയം തുകയായ 5,390 രൂപയും ചേര്‍ത്ത് 77,230 രൂപയാണ് പരാതിക്കാരൻ മുടക്കിയിരുന്നത്, ഫോണ്‍ കേടായപ്പോള്‍ റിപ്പയര്‍ ചെയ്യുന്നതിനായി 3,450 രൂപയും ഈടാക്കിയിരുന്നു,

Related Articles
Next Story
Videos
Share it