ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടിന് പകരക്കാരന്‍, വ്യാവസായിക അന്തരീക്ഷം പഠിക്കാന്‍ ലോകബാങ്ക്

ലോകരാജ്യങ്ങളിലെ വ്യവസായിക അന്തരീക്ഷം മനസിലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി ലോകബാങ്ക് (World Bank). 2021 എഡീഷനോടെ അവസാനിപ്പിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടിന് പകരം Business Enabling Environment (BEE) പഠനം അവതരിപ്പിക്കാനാണ് ലോകബാങ്ക് പദ്ധതി.

ചൈന, യുഎഇ, അസര്‍ബൈജാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വിവരങ്ങളില്‍ കൃത്രിമത്വം നടന്നതിനെ തുടര്‍ന്നാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടിന് പുറത്തിറക്കുന്നത് അവസാനിപ്പിച്ചത്. 2024 ഏപ്രിലില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ആദ്യ ബിഇഇ റിപ്പോര്‍ട്ടില്‍ 40-50 രാജ്യങ്ങളെ മാത്രമാണ് ഉള്‍ക്കൊള്ളിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി 2023 ആദ്യം വിവരശേഖരണം ആരംഭിക്കും.

ബിഇഇയുടെ മൂന്നാം എഡീഷന്‍ മുതല്‍ രാജ്യങ്ങളുടെ എണ്ണം 120-150 ആയി ഉയര്‍ത്തും. ലോകബാങ്ക് 2022ല്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2021 റിപ്പോര്‍ട്ടില്‍ 190 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. അവസാന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 63 ആണ്‌

Related Articles
Next Story
Videos
Share it