ജയ് കിസാൻ -കാർഷിക മേഖലയിൽ തൊഴിലവസരങ്ങളുടെ കൊയ്ത്

ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ചെത്തുന്നത് പഴം കഥയാവുകയാണോ? കോവിഡ് വ്യാപനം ആരംഭിച്ചതോടെ 2020 ആദ്യ പാദം മുതൽ നഗരങ്ങൾ തൊഴിൽ ചെയ്തിരുന്നവർ ഗ്രാമങ്ങളിലേക്ക് തിരികെ പോകാൻ നിർബന്ധിതരായി. സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണോമി യുടെ (CMIE) കണക്കുകൾ 2021-22 ൽ കാർഷിക മേഖലയിൽ 4.5 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു. അതെ കാലഘട്ടത്തിൽ രാജ്യത്ത് മൊത്തം 21.7 ദശലക്ഷം തൊഴിലുകൾ നഷ്ടമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കാർഷിക മേഖലയിൽ 11 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കപെട്ടപ്പോൾ, മറ്റ് മേഖലകളിൽ 15 ദശലക്ഷം തൊഴിലുകൾ നഷ്ടമാവുകയാണ് ചെയ്തത്.

2019-20 ൽ കാർഷിക മേഖല 5.5 ശതമാനം വളർച്ച നിരക്ക് കൈവരിച്ചപ്പോൾ കാർഷികേതര വ്യവസായങ്ങളുടെ വളർച്ച 3.5 ശതമാനമായിരുന്നു. 2020-21 ൽ കാർഷിക മേഖല 3.3 % വളർച്ച കൈവരിച്ച സ്ഥാനത്ത് മറ്റ് മേഖലകൾ (-)6.3 ശതമാനത്തിലേക്ക് താഴുകയാണ് ചെയ്തത്. കാർഷിക വിളകളുടെ വില വർധനവും കൂടുതൽ തൊഴിലവസരങ്ങൾ
സൃഷ്ടിക്കാൻ സഹായകരമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പ്രാഥമിക ഭക്ഷ്യ ഉൽപന്നങ്ങളുടെ വില മൊത്ത വ്യാപാര വില സൂചികയേക്കാൾ 25-30 % കൂടുതലായിരുന്നു.
കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക നില മെച്ചപ്പെട്ടതായി ചില സർവേ ഫലങ്ങൾ വെളിപ്പെടുത്തുന്നു. അതിൽ 15 % കൺസ്യൂമേർ ഡ്യൂറബിൾസ് ഉൽപന്നങ്ങൾ മേടിക്കാൻ അനുകൂലമായ സമയമാണെന്ന് അഭിപ്രായപ്പെട്ടു
റഷ്യ -യുക്രയ്ൻ യുദ്ധം ആരംഭിച്ചതോടെ ഗോതമ്പ് വില വർധിച്ചത് കർഷകർക്ക് നേട്ടമായി. കഴിഞ്ഞ 5 വർഷമായി ബമ്പർ വിളവെടുപ്പാണ് ഗോതമ്പിൽ ഉണ്ടായത്. കാലവർഷ മഴ നന്നായി ലഭിക്കുന്ന പക്ഷം കർഷകർക്ക് 2022-23 ൽ കൂടുതൽ ആദായം ലഭിക്കാൻ വഴിയൊരുക്കും. 2021-22 ൽ ഭക്ഷ്യ ഉൽപാദനം 1.7 % വർധിച്ച് 316.1 ദശലക്ഷം ടണ്ണ്ാകുമെന്ന് കരുതുന്നു.
കാലവർഷത്തിൽ നല്ല മഴ ലഭിക്കുന്നത്തിന് വേണ്ടി കര്ഷകരോടോപ്പും പ്രാർത്ഥിക്കുന്നത് ർ ഉപഭോക്തൃ ഉൽപന്നങ്ങൾ നിർമിച്ച് വിൽക്കുന്ന കമ്പനികളാണ്. കാർഷിക വിള വെടുപ്പ് ഉയരുകയും, കാർഷിക വരുമാനം വർധിക്കുന്നത് കൺസ്യൂമർ ഉൽപന്നങ്ങളുടെ ഡിമാന്റിലും വര്ധനവുണ്ടാക്കും.



Related Articles
Next Story
Videos
Share it