ചെറുകിട വെളിച്ചെണ്ണ മില്ലുകൾക്ക് ഇനി സ്വന്തമായി കൊപ്ര നിർമ്മിക്കാം

ചെറുകിട വെളിച്ചെണ്ണ മില്ലുകൾക്ക് നിലവിലുള്ള യൂണിറ്റിന് ഉള്ളിൽ തന്നെ പരിമിതമായ സ്ഥല സൗകര്യത്തിലും സ്വന്തം ആവശ്യത്തിനുള്ള കൊപ്ര സ്വന്തമായി നിർമ്മിച്ചെടുക്കാം.

Also Read : മൈക്രോലോണ്‍ട്രി ഹബ്ബ് സംരംഭകരാകാം, മികച്ച വരുമാനം നേടാം

ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നവീകരിച്ച ഗ്രാമിക ഇലക്ട്രിക് കൊപ്ര ഡ്രയറുകൾ സെൻസറുകൾ ഉപയോഗിച്ചുള്ള താപനിയന്ത്രണ-താപസംരക്ഷണ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇതുമൂലം വളരെ കുറഞ്ഞ വൈദ്യുതി ചാർജിൽ ഗുണമേന്മയുള്ള വെള്ള നിറത്തിലുള്ള കൊപ്ര നിർമ്മിക്കുന്നതിനും ചിരട്ട ലാഭിക്കുന്നതിനും സാധിക്കും. സൾഫർ സാന്നിധ്യമില്ലാത്ത കൊപ്ര സ്വന്തമായി നിർമ്മിക്കുന്നതിനാൽ ഗുണമേന്മ ഉറപ്പുവരുത്തിയ തെളിഞ്ഞ എണ്ണ ഗുണഭോകതാവിന് നല്‌കുന്നതിനും സാധിക്കും. ഫ്രീ ഡെമോൺസ്‌ട്രേഷനും ലഭ്യമാണ്.
  • നാട്ടിൽ നിന്ന് തേങ്ങ സംഭരിച്ച് കൊപ്ര നിർമ്മിക്കുന്നതിനാൽ കുറഞ്ഞ വിലയ്‌ക്ക് കൊപ്ര നിർമ്മിക്കാനുമാകും.
  • തേങ്ങ ഡ്രയറിൽ നിറച്ച ശേഷം സ്വിച്ച് ഓൺ ചെയ്‌താൽ പിന്നീട് ഡ്രയർ സ്വയമേ പ്രവർത്തിക്കുന്നതിനാൽ മനുഷ്യാധ്വാനം പിന്നീട് ആവശ്യമായി വരുന്നില്ല.
  • വൈദ്യുതി മുടക്കം നേരിട്ടാലും വൈദ്യുതി പുനഃസ്ഥാപിക്കുന്പോൾ ഡ്രയർ മനുഷ്യസഹായമില്ലാതെ തന്നെ പ്രവർത്തനം തുടരും.
  • വോൾട്ടേജ് വ്യതിയാനം, ഫേസ് ലോഡ് എന്നിവയിൽ നിന്ന് സ്വയം സംരക്ഷണം.
  • തേങ്ങ കൂട്ടിയിട്ട് ഉണങ്ങാം.(അടുക്കി വയ്‌ക്കേണ്ടതില്ല)
  • 10 മണിക്കൂറിന് ശേഷം ചിരട്ട നീക്കം ചെയ്‌യാം. തുടർന്ന് 12 മണിക്കൂർ പ്രവർത്തിക്കുന്പോൾ കൊപ്ര തയാറാകും. കൊപ്ര നിർമ്മിക്കാൻ 20-22 മണിക്കൂർ സമയം.
  • 1000 തേങ്ങ ഉണക്കി കോപ്രായക്കുന്നതിന് 450-500 രൂപയുടെ വൈദ്യുതി ചിലവാണ് ഉണ്ടാകുക.
  • ചിരട്ട വിൽക്കുന്പോൾ ലഭിക്കുന്ന തുകയുടെ 30% കൊണ്ട് തന്നെ വൈദ്യുതി ചാർജ്ജ് അടയ്ക്കാം.
  • ഡ്രയറിൽ തീ എരിയ്‌ക്കുന്നതിനുള്ള മനുഷ്യാധ്വാനവും വിറകിനു ചിലവാക്കുന്ന തുകയും അധിക ലാഭം.
സാങ്കേതികവിദ്യ - ഡിസൈൻ : അഗ്രോപാർക്ക്, പിറവം
ഫോൺ നന്പർ: 0485 2999990, 9446713767


Related Articles

Next Story

Videos

Share it