വീട്ടുപയോഗത്തിനായുള്ള ഈ ഉല്‍പ്പന്നം നിര്‍മിക്കാം; 24 ലക്ഷം വരെ ലാഭം നേടാം

ഇപ്പോള്‍ മികച്ച സാധ്യതയുള്ള ഒരു ബിസിനസ് ആണ് ഇരുമ്പ് ചൂല്‍ നിര്‍മാണം. കുനിയാതെ തന്നെ സ്ഥലവും മറ്റും വൃത്തിയാക്കാമെന്നതാണ് ഇരുമ്പ് ചൂലുകളുടെ ഗുണം. വളരെ ലളിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നതിനാല്‍ പ്രത്യേകിച്ച് വൈദഗ്ധ്യമൊന്നുമില്ലാത്തവര്‍ക്കും ബിസിനസ് തുടങ്ങാനാകും. നിലവില്‍ കേരളത്തില്‍ വളരെ കുറവ് യൂണിറ്റുകള്‍ മാത്രമാണ് ഈ മേഖലയില്‍ ഉള്ളത്. എന്നാല്‍ നിത്യോപയോഗ സാധനമെന്നനിലയില്‍ ഇതിന് വിപണിയില്‍ ഡിമാന്‍ഡ് നല്ല തീരിയിലുണ്ട്. വീടുകളില്‍ മുതല്‍ എയര്‍പോര്‍ട്ടുകള്‍, ഹോസ്പിറ്റലുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍, സ്്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെല്ലാം തന്നെ പ്രാദേശികമായി ലഭ്യമാണ്.

പദ്ധതി വിശദാംശങ്ങള്‍

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം: 72000 എണ്ണം

വിപണി: വീടുകള്‍, ഹോസ്പിറ്റലുകള്‍, എയര്‍പോട്ടുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍, തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍

അസംസ്‌കൃതവസ്തുക്കള്‍: ജിഐ, എസ്എസ് റോഡ്സ്, ഷീറ്റുകള്‍, പൈപ്പുകള്‍, പിവിസി കോംപണന്റ്സ്, ഹാന്‍ഡിലുകള്‍, ഹാര്‍ഡ് വെയര്‍ സാധനങ്ങള്‍ തുടങ്ങിയവ

ആവശ്യമായ യന്ത്ര സാമഗ്രികള്‍: വൈന്‍ഡിംഗ് മെഷീന്‍, കട്ടിംഗ് മെഷീന്‍, ഡ്രില്ലിംഗ് മെഷീന്‍, മള്‍ട്ടിമീറ്റര്‍, ബെന്‍ഡിംഗ് മെഷീന്‍, വയര്‍ ഫിക്സിംഗ് മെഷീന്‍ തുടങ്ങിയവ

സ്ഥലം: 20 സെന്റ്

കെട്ടിടം : 100 സ്‌ക്വയര്‍ മീറ്റര്‍

പവര്‍ : 25 കിലോവാട്ട്

വെള്ളം : പ്രതിദിനം 1000 ലിറ്റര്‍

ജോലിക്കാര്‍ : 5


പദ്ധതി ചെലവ്

* ബില്‍ഡിംഗ്: 6 ലക്ഷം

* മെഷിനറി: 20 ലക്ഷം

* മറ്റ് ആസ്തികള്‍: 2 ലക്ഷം

* പ്രവര്‍ത്തന മൂലധനം: 8 ലക്ഷം

ആകെ ചെലവ്: 36 ലക്ഷം

വാര്‍ഷിക വിറ്റുവരവ് : 120 ലക്ഷം

നികുതിക്ക് മുമ്പുള്ള ലാഭം : 24 ലക്ഷം

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംരംഭകര്‍ക്കായി തയ്യാറാക്കിയ പ്രോജക്ട് പ്രൊഫൈലുകളില്‍ നിന്നും തെരഞ്ഞെടുത്ത പദ്ധതിയില്‍ നിന്ന്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it