ഗൂഗ്ള്‍ പേ, പേടിഎം തുടങ്ങിയവയിലൂടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം, ടിപ്സ്

ഗൂഗ്ള്‍ പേയോ പേടിഎം പേയോ ഫോണ്‍ പേയോ ഒക്കെ ഉപയോഗിക്കു്‌നനവരാണ് നമ്മളില്‍ ഭൂരിഭാഗവും. 2016-ല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ആരംഭിച്ചെങ്കിലും പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരിയാണ് യുപിഐ ഇടപാടുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കുത്തനെ വര്‍ധിച്ചു. എന്നാല്‍ യുപിഐ ഇടപാടുകള്‍ പൂര്‍ണണായും സുരക്ഷിതമാണെന്ന് നമുക്ക് പറയാനാകില്ല. ഓണ്‍ലൈന്‍ ഇടപാടുകളില്‍ തട്ടിപ്പുകള്‍ ഇന്ന് കൂടി വരുന്നുണ്ട്. അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നു.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ യുപിഐ ഇടപാടുകള്‍ 10.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പണം കൈയില്‍ കൊണ്ട് നടക്കുന്ന അപകട സാധ്യത ഇല്ലെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകാരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
യുപിഐ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള 5 മാര്‍ഗങ്ങള്‍
1) പണം സ്വീകരിക്കുമ്പോള്‍ നിങ്ങളുടെ യുപിഐ പിന്‍ നല്‍കേണ്ടതില്ല. അയക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിച്ചുറപ്പിക്കുക
2) അറിയാത്ത ഐഡിയില്‍ നിന്നും വരുന്ന പണം നല്‍കാനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കരുത്.
3) നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കിടരുത്.
4) ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുമ്പോള്‍ എല്ലായ്‌പ്പോഴും അയക്കുന്ന ആളിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുക.
5) നിങ്ങളുടെ യുപിഐ പിന്‍ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടതാണ്. ഫോണ്‍ നമ്പര്‍ അക്കങ്ങള്‍ പിന്‍ നമ്പര്‍ ആക്കരുത്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it