2023 ല്‍ ഏതു തരം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം?

2023 ല്‍ ഫ്‌ളെക്‌സി ക്യാപ് ഓഹരികളും, ബാലന്‍സ്ഡ് അഡ്വാന്റ്റേജ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതാകും ഉചിതമെന്ന് ഫണ്ട് മാനേജര്‍മാര്‍ അഭിപ്രായപെടുന്നു.

ബാലന്‍സ്ഡ് അഡ്വാന്റ്റേജ് ഫണ്ടുകള്‍ ഓഹരിയിലും കടപ്പത്രങ്ങളിലുമായി നിക്ഷേപിക്കുന്നത് കൊണ്ട് നഷ്ട് സാധ്യത കുറയുകയും സ്ഥിരമായ ആദായവും നല്‍കും. ആദായത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടവും ഒഴിവാക്കാനും സാധിക്കും.

ഐ സി ഐ സി ഐ പ്രു ബി എ എഫ് (ICICI Pru BAF) ഒരു വര്‍ഷത്തെ ആദായം 8.2%, എഡല്‍വീസ് ബി എ എഫ് -2.5 % (Edelweiss BAF), നിപ്പോണ്‍ ഇന്ത്യ ബി എ എഫ് -5 .4 %.

ഫ്‌ളെക്‌സി ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. എച്ച് ഡി എഫ് സി ഫ്‌ളെക്‌സി ക്യാപ് പദ്ധതിയില്‍ നിന്ന് വാര്‍ഷിക ആദായം 18 % ലഭിച്ചട്ടുണ്ട് എന്നാല്‍ കനറാ ബാങ്ക് റോബെക്കോ (Canara Bank Robeco) പദ്ധതിയില്‍ ആദായം -0.8 ശതമാനവും, പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ് സ്‌കീമില്‍ -6.6 ശതമാനമായിരുന്നു.

മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിര വരുമാന പദ്ധതികള്‍ക്കും പ്രിയമേറുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ മെച്ചപ്പെട്ട ആദായം ലഭിക്കും. നഷ്ട സാധ്യതയും കുറവാണ്.

എസ് ഐ പി പദ്ധതികളില്‍ 2000-5000, 5000 -10,000 പരിധിയില്‍ നിക്ഷേപിക്കുന്നവര്‍ക്കും ആദായം ലഭിക്കാന്‍ സാധിക്കും. റിസ്‌ക് എടുക്കാനുള്ള സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ലാര്‍ജ് ക്യാപ്, ഫ്‌ളെക്‌സി ക്യാപ്, ഹൈബ്രിഡ് സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ കഴിയും.

Related Articles

Next Story

Videos

Share it