പുതിയ നിക്ഷേപ സാധ്യതകളുമായി ഡി.എസ്.പി സ്വര്‍ണ ഇ.ടി.എഫ്

സ്വര്‍ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡി എസ് പി മ്യൂച്വല്‍ ഫണ്ട് പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്വര്‍ണ ഇ.ടി.എഫ് ആരംഭിച്ചു. മുഴുവന്‍ തുകയും സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ വിപണിയിലെ സ്വര്‍ണത്തിന്റെ അതേ പ്രകടനം കാഴ്ചവയ്ക്കാന്‍ സ്വര്‍ണ ഇ.ടി.എഫുകള്‍ക്കും സാധിക്കും. സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാമെന്നു മാത്രമല്ല എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുവെന്നതുമാണ് സ്വര്‍ണ ഇ.ടി.എഫുകളുടെ ഗുണം.

ഫണ്ട് ഓഫര്‍ ഏപ്രില്‍ 24 വരെ

ഏപ്രില്‍ 17 ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ 24 വരെ നിക്ഷേപകര്‍ക്ക് വാങ്ങാം. ആഗോള മാന്ദ്യം മൂലം വര്‍ഷാവസാനം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഡോളര്‍ മൂല്യം ഇടിഞ്ഞേക്കാം. ഇത് വരും വര്‍ഷങ്ങളില്‍ സ്വര്‍ണം തിളങ്ങാന്‍ സാധ്യത ഒരുക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. സ്വര്‍ണം ബുള്ളിഷ് ആയാല്‍ അത് സ്വര്‍ണ ഇ.ടി.എഫുകളുടെ ആദായം വര്‍ധിപ്പിക്കും.

മിനിമം നിക്ഷേപം 5000 രൂപ

5000 രൂപ മുതല്‍ സ്വര്‍ണ ഇ ടി എഫില്‍ നിക്ഷേപിക്കാം.കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് 88 ശതമാനം ആദായം നല്‍കിയിട്ടുണ്ട്. ഡി എസ് പി സ്വര്‍ണ ഇ ടി എഫ് ബി എസ് ഇ, എന്‍ എസ് ഇ എന്നിവയില്‍ ലിസ്റ്റ് ചെയ്യും.

Investing is subject to market risk. Always do your own research before investing.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it