ദുരന്ത ബാധിതരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ എളുപ്പമാക്കാന്‍ ഐ.ആര്‍.ഡി.എയുടെ പുതിയ ചട്ടങ്ങള്‍

സംസ്ഥാനത്ത് പ്രളയ ദുരന്തത്തിലകപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കി നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചു.

ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവര്‍ക്ക് ക്ലെയിം തീര്‍പ്പാക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ കമ്പനികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഐ.ആര്‍.ഡി.എ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍

  • രജിസ്‌ട്രേഷനും തീര്‍പ്പാക്കലും വേഗത്തിലാക്കണം
  • ഓരോ ഇന്‍ഷുറന്‍സ് കമ്പനിയും കേരളത്തിന് മാത്രമായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം
  • മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജമ്മു കാശ്മീര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പിന്തുടര്‍ന്ന നടപടികള്‍ ഇവിടെയും നടപ്പാക്കാം
  • ഇതിനുവേണ്ടി സ്ഥാപിക്കുന്ന ഇന്‍ഷുറന്‍സ് ഓഫീസുകള്‍/സ്‌പെഷ്യല്‍ ക്യാമ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാധ്യമങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവ മുഖാന്തിരം ജനങ്ങളെ അറിയിച്ചിരിക്കണം
  • എല്ലാ ക്ലെയിമുകളും വേഗത്തില്‍ പരിശോധിക്കുകയും തുക പരമാവധി എളുപ്പത്തില്‍ കൈമാറുകയും വേണം
  • ദുരന്ത ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് സര്‍വേയര്‍മാരെ നിയോഗിക്കണം

Related Articles
Next Story
Videos
Share it