ആയിരം രൂപയുണ്ടോ? ചെയ്യാനേറെയുണ്ട് കാര്യങ്ങള്‍

അപ്രതീക്ഷിത ചെലവുകള്‍

ഭാവിയിലേക്കുള്ള നിക്ഷേപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ഇന്നത്തെ കാര്യങ്ങള്‍ക്കായി കുറച്ചു പണം വേണ്ടതല്ലേ. നിങ്ങളുടെ ബാങ്കില്‍ റിക്കറിംഗ് ഡിപ്പോസിറ്റായോ അതല്ലെങ്കില്‍ ഏതെങ്കിലും കടപ്പത്രങ്ങളിലോ ആയിരം രൂപ വീതം നിക്ഷേപിക്കുക. നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ വളര്‍ച്ച ഈ പണം നല്‍കും. മാത്രമല്ല, അപ്രതീക്ഷിതമായി പണം ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയുമാകാം. എന്നാല്‍ വിനോദ പരിപാടികള്‍ക്കായി ഈ പണം ഉപയോഗിക്കയുമരുത്. ബോണസായോ ഇന്‍സെന്റീവായോ കുറച്ചു പണം കൈയില്‍ വരുമ്പോള്‍ ഇതിലേക്ക് നിക്ഷേപിക്കുകയുമാകാം.

സമ്പന്നതയിലേക്ക് തുടക്കമിടാം

പെട്ടെന്ന് എടുക്കേണ്ടതില്ല, കുറേ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കാമെങ്കില്‍ അത് നിങ്ങളെ സമ്പന്നതയിലേക്ക് നയിക്കുന്നത് കാണാം. നിങ്ങള്‍ ഇരുപതുകളില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ദീര്‍ഘകാല നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാനാവണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്താല്‍ അത് വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 1000 രൂപ നിക്ഷേപിച്ചു തുടങ്ങാം. എന്നാല്‍ ചുരുങ്ങിയത് ഏഴു വര്‍ഷമെങ്കിലും കാത്തിരിക്കാന്‍ തയാറായാല്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

കരിയര്‍ മെച്ചപ്പെടുത്താം

അറിവുകളും കഴിവുകളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ക്കേ ഉയര്‍ച്ചയുണ്ടാകൂ. ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയതു കൊണ്ടു മാത്രം പഠനം അവസാനിപ്പിക്കേണ്ടതില്ല. ഓരോ മാസവും വര്‍ഷവും പുതിയ അറിവുകളും കഴിവുകളും വര്‍ധിപ്പിക്കാനുതകുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. അവയൊന്നും വലിയ ചെലവ് വരുന്നവയല്ല, ചിലപ്പോള്‍ ഒന്നോ രണ്ടോ ആയിരം രൂപയുണ്ടായാലും മതി. അത് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it