എസ്ബിഐ പ്രത്യേക എഫ്ഡി, പ്ലാറ്റിനം സ്‌കീം: ചേരാനുള്ള അവസരം സെപ്റ്റംബര്‍ 14 ന് വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം, പ്ലാറ്റിനം സ്‌കീം എന്നിവയില്‍ ചേരാനുള്ള തീയതി അടുത്തയാഴ്ച അവസാനിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബാങ്ക് പുറത്തിറക്കിയ പദ്ധതികള്‍ക്ക് പലിശ ഇനത്തില്‍ ഉള്‍പ്പെടെ അധിക ബേസിസ് പോയിന്റുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവയാണ് സെപ്റ്റംബര്‍ 14 ന് അവസാനിക്കുക.

പ്ലാറ്റിനം ടേം നിക്ഷേപങ്ങള്‍ പ്ലാറ്റിനം 75 ഡെയ്‌സ്, പ്ലാറ്റിനം 525 ഡെയ്‌സ്, പ്ലാറ്റിനം 2250 ഡെയ്‌സ് എന്നിങ്ങനെ 75 ദിവസങ്ങള്‍, 525 ദിവസങ്ങള്‍, 2250 ദിവസങ്ങള്‍ എന്നിങ്ങനെയാണ് വരുന്നത്. നിലവിലെ പലിശ കൂടാതെ 15 ബേസിസ് പോയിന്റ് അധിക പലിശയും പദ്ധതിക്കു കീഴില്‍ ലഭിക്കും.
പലിശ നിരക്ക്
പ്ലാറ്റിനം ടേം നിക്ഷേപങ്ങള്‍ (സാധാരണ ഉപഭോക്താക്കള്‍ക്ക്)
പ്ലാറ്റിനം 75 ദിവസം - 3.95%
പ്ലാറ്റിനം525 ദിവസം 5.10%
പ്ലാറ്റിനം 2250 ദിവസം 5.55%
പ്ലാറ്റിനം ടേം നിക്ഷേപങ്ങള്‍ (മുതിര്‍ന്ന വ്യക്തികള്‍ക്ക്)
പ്ലാറ്റിനം 75 ദിവസം 4.45%
പ്ലാറ്റിനം 525 ദിവസം 5.60%
പ്ലാറ്റിനം 2250 ദിവസം 6,20%
എന്‍ആര്‍ഇ വ്യക്തികള്‍ക്കും എന്‍ആര്‍ഒ വ്യക്തികള്‍ക്കും 2 കോടിയില്‍ താഴെയുള്ള തുക ഡൊമസ്റ്റിക് റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് ആയി നിക്ഷേപം നടത്താം. 525 ദിവസങ്ങളോ, 2250 ദിവസങ്ങളോ മാത്രമായിരിക്കും എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാലയളവ്.
പുതുതായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ പുതിയ നിക്ഷേപങ്ങളും നിലവിലെ നിക്ഷേപങ്ങള്‍ പുതുക്കുവാനും അനുവദിക്കും. ടേം ഡെപ്പോസിറ്റുകള്‍ക്കും, സ്‌പെഷ്യല്‍ ടേം ഡെപ്പോസിറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
റെക്കറിംഗ് നിക്ഷേപങ്ങള്‍, നികുതി ഇളവ് നല്‍കുന്ന നിക്ഷേപങ്ങള്‍, ആന്വുറ്റി നിക്ഷേപങ്ങള്‍, MACAD നിക്ഷേപങ്ങള്‍, മള്‍ട്ടി ഓപ്ഷന്‍ നിക്ഷേപങ്ങള്‍, ക്യാപിറ്റല്‍ ഗെയിന്‍സ് സ്‌കീമുകള്‍ എന്നിവ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയ്ക്ക് കീഴിലുള്‍പ്പെടുന്നില്ല.
എസ് ബി ഐ പ്രത്യേക എഫ് ഡി സ്‌കീം നിരക്കുകള്‍
എസ്ബിഐ പ്രത്യേക എഫ് ഡി സ്‌കീം നിരക്കുകള്‍ സാധാരണ വ്യക്തികള്‍ക്ക്,ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ 2.9% to 5.4% ആണ്. സീനിയര്‍ സിറ്റിസണ്‍ എഫ്ഡി സ്‌കീമുകള്‍ക്ക് 50 ബേസിസ് പോയിന്റ് അധികവും നല്‍കുന്നു.
എസ്്ബിഐ പ്രത്യേക എഫ് ഡി സ്‌കീം നിരക്കുകള്‍ (സീനിയര്‍ സിറ്റിസണ്‍)
എസ്ബിഐ പ്രത്യേക എഫ് ഡി സ്‌കീമായ വി കെയറില്‍ അഞ്ച് വര്‍ഷവും അതിനു മുകളിലേക്കുമുള്ള കാലാവധിക്ക് 6.20 ശതമാനമാണ് പലിശ നിരക്ക്.



Related Articles
Next Story
Videos
Share it