പുതിയ മോഡലുകളുമായി തിളങ്ങി ഈ ഇരുചക്ര വാഹന കമ്പനി, ഓഹരിയില്‍ 20% കുതിപ്പ് പ്രതീക്ഷിക്കാം

ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ് (Hero Motocorp Ltd). ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയുടെ 32.5% വിപണി വിഹിതം ഉണ്ട്. അടുത്തിടെ ഹാര്‍ലി ഡേവിഡ്‌സണു വേണ്ടി ഇറക്കിയ X440, കരിസ്മാ, ന്യൂ ഗ്ലാമര്‍ എന്നിവയ്ക്ക് വിപണിയില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓഹരില്‍ മുന്നേറ്റ സാധ്യത ഉണ്ട്:

1. അമേരിക്കന്‍ ബൈക്ക്‌ നിർമാതാക്കളായ ഹാര്‍ലി ഡേവിഡ്സണുമായി ചേര്‍ന്നിറക്കിയ X440യ്ക്ക് 25,597 പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ വിതരണം ആരംഭിക്കും. ഇത് കൂടാതെ 125 സി.സി വിഭാഗത്തില്‍ ന്യു ഗ്ലാമര്‍, 210 സി.സി കരിസ്മ എന്നിവ പുറത്തിറക്കി. നിലവില്‍ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്കായി 26 എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
2. ഓഗസ്റ്റില്‍ വാഹനങ്ങളുടെ വില്‍പ്പന 5.64% വര്‍ധിച്ച് 4,88,717 ആയി. ഉത്സവ കാലം ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ വില്‍പ്പന കുതിക്കുമെന്ന് കരുതുന്നു.
3. സ്വന്തം ബ്രാന്‍ഡായ വിദ പ്രീമിയം ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത് കൂടാതെ അസോസിയേറ്റ് കമ്പനിയായ ഏഥറില്‍ (Ather) അവകാശ ഓഹരികള്‍ വാങ്ങാനായി 550 കോടി രൂപ ചെലവിടുന്നു. 2022-23ല്‍ ഈ കമ്പനിക്ക് 1806.1 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നു. വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം എന്നിവ നടത്തുന്ന കമ്പനിയാണ് ഏഥര്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്. 2023 അവസാനത്തോടെ 100 നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്നു.
4. 2023-24ല്‍ ഇരുചക്ര വാഹനങ്ങളുടെ വിപണി രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോ കോര്‍പ് ഇന്‍വെന്ററി കുറഞ്ഞിട്ടുണ്ട്. വിവിധ വിലകളില്‍ പുതിയ സ്‌കൂട്ടറുകളും ബൈക്കും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കാന്‍ കഴിയും
5. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭ മാര്‍ജിന്‍ 14-16 ശതമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3,629 രൂപ
നിലവില്‍ - 3,002 രൂപ
Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it