കൃത്യ സമയത്തിന് നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ

നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഓർമ്മിപ്പിച്ച് നികുതി വകുപ്പ് എല്ലാവർക്കും സന്ദേശം അയക്കുന്നുണ്ട്. സമയപരിധി നീട്ടി ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കൃത്യ സമയത്ത് ഫയൽ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. അവസാനസമയത്ത് തിടുക്കം കൂട്ടുന്നതിന് പകരം ജൂലൈ 31 മുൻപേ ഫയൽ ചെയ്യുക.

ഇനി സമയപരിധി കഴിഞ്ഞു പോയാൽ, അപ്പോഴും നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. പക്ഷെ പിഴ നൽകേണ്ടി വരും.

  • ജൂലൈ 31 ന് ശേഷമാണ് റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്കിൽ മൂന്ന് തരത്തിലാണ് പിഴ ഈടാക്കുക. ഡിസംബർ 31 ന് മുൻപാണ് ഫയൽ ചെയ്യുന്നതെങ്കിൽ 5000 രൂപ വരെയാണ് ഫീസ്. ഡിസംബർ 31 ന് ശേഷമാണെകിൽ 10,000 രൂപ വരെ നൽകണം. അഞ്ച് ലക്ഷത്തിലും താഴെ വരുമാനമുള്ള നികുതി ദായകരാണെകിൽ 1000 രൂപ ഫീസ് നൽകിയാൽ മതിയാകും.

  • വൈകി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് അതിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് മറ്റുള്ളവരെക്കാൾ കുറവ് സമയമേ ലഭിക്കുകയുള്ളൂ. പുതുക്കിയ നിയമപ്രകാരം 2017-18 സാമ്പത്തിക വർഷത്തിലേക്കുള്ള നികുതി റിട്ടേണിലെ തെറ്റുകൾ തിരുത്താൻ 2019 മാർച്ച് 31 വരെ മാത്രമേ സമയമുണ്ടാകുകയുള്ളൂ. അതായത് മുൻപ് രണ്ട് വർഷം സമയമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു വർഷം മാത്രമേയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, എത്ര നേരത്തേ ഫയൽ ചെയ്യുന്നുവോ അത്രയും കൂടുതൽ സമയം തിരുത്തലുകൾ നടത്തി വീണ്ടും ഫയൽ ചെയ്യാനായി ലഭിക്കും.

  • അവസാന തീയതിയ്ക്ക് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ മാസം ഒരു ശതമാനം എന്ന നിരക്കിൽ പലിശ നൽകേണ്ടി വരും. റിട്ടേൺ ഫയൽ ചെയ്യുന്ന മാസം വരെ ഈ നിരക്കിൽ പലിശ നൽകേണ്ടി വരും.

Related Articles
Next Story
Videos
Share it