ആദായ നികുതി ഘടന പഴയതോ, പുതിയതോ ഭേദം? ഒത്തുനോക്കാം

നികുതിദായകരായ ശമ്പളക്കാർ ഏതു നികുതിഘടന സ്വീകരിക്കുന്നുവെന്ന കാര്യം ഈ വർഷം തൊഴിലുടമയെ അറിയിക്കേണ്ടതുണ്ട്. അറിയി​ച്ചില്ലെങ്കിൽ പുതിയ നികുതിഘടനയാണ് അവർക്ക് ബാധകമാവുക. അഥവാ, പഴയ നികുതിഘടനയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർ അക്കാര്യം തൊഴിലുടമയെ അറിയിച്ചില്ലെങ്കിൽ അവർ പുതിയ നികുതി ഘടനയിലേക്ക് സ്വാഭാവികമായി മാറും.

പുതിയ ആദായ നികുതി ഘടനയിൽ ഇളവുകൾ ഏതൊക്കെ? പരിശോധിക്കാം.
1. സ്റ്റാൻഡേർഡ് ഡിഡക്ഷൻ: ശമ്പളത്തിൽ നിന്ന് 50,000 രൂപ
2. എൻ.പി.എസ്: ജീവനക്കാരുടെ എൻ.പി.എസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിന് സെക്ഷൻ 80സിസിസിഡി(2) പ്രകാരം ഡിഡക്ഷൻ ചോദിക്കാം.
മറ്റ് ഇളവുകൾ:
1. ഭിന്ന ശേഷിക്കാർക്കുള്ള യാത്രാ ബത്ത.
2. തൊഴിലിന്റെ ഭാഗമായുള്ള യാത്ര അലവൻസ്
3. സ്ഥലം മാറ്റം, ടൂർ എന്നിവയുടെ യാത്ര ചെലവിനത്തിൽ കിട്ടിയ തുക.
4. പതിവു ജോലി സ്ഥലത്തു നിന്ന് വിട്ടുനിൽക്കേണ്ടി വന്ന സന്ദർഭത്തിൽ സാധാരണ ചെലവുകൾക്കായി കിട്ടിയ പ്രതിദിന അലവൻസ്
5. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ബത്ത
6. 10(10സി) പ്രകാരം സ്വയം വിരമിക്കൽ, 10(10) പ്രകാരം ഗ്രാറ്റുവിറ്റി, 10(10എഎ) പ്രകാരം ലീവ് എൻകാഷ്മെന്റ് എന്നിവക്ക്.
പുതിയ ആദായ നികുതി ഘടനയിൽ ഇളവിന് അർഹതയില്ലാത്തവ:
1. ലീവ് ട്രാവൽ അലവൻസ്
2. സെക്ഷൻ 80ടിടിഎ-സെക്ഷൻ ടിടിബി ഇളവുകൾ
3. 16(iii) പ്രകാരമുള്ള എംപ്ലോയ്മെന്റ്/പ്രഫഷണൽ ടാക്സ്
4. 10(13എ) പ്രകാരമുള്ള വീട്ടുവാടക അലവൻസ്
5. വൗച്ചറുകൾ മുഖേനയുള്ള സൗജന്യ ഭക്ഷണ പാനീയങ്ങൾക്ക് സെക്ഷൻ 17(2)(8) പ്രകാരമുള്ള ഇളവുകൾ
6. 80സി, 80സിസിസി, 80ഡിഡി തുടങ്ങിയവ പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനുള്ള ഇളവുകൾ
7. 80സിസിഡി(1ബി) പ്രകാരം 50,000 രൂപ വരെയുള്ള ഇളവുകൾ
8. 80ഡി പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം.
9. സ്വന്തമായി താമസിക്കുന്ന/ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ വായ്പാ പലിശ.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 31 ആണ്.

Related Articles

Next Story

Videos

Share it