ചെറു തുകകള്‍ നിക്ഷേപിച്ച് സമ്പാദ്യം കെട്ടിപ്പടുക്കാം; 8 പോസ്റ്റ് ഓഫീസ് പദ്ധതികളിതാ

പലതുള്ളി പെരുവെള്ളം എന്നതാണ് ഏതൊരു സമ്പാദ്യത്തിന്റെയും പ്രഥമ കാര്യം. സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. ഈ നിക്ഷേപ പദ്ധതികളില്‍ 500 രൂപ മുതല്‍ തുടങ്ങുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. ആദായ നികുതിയിലെ ഇളവ്, അംഗീകൃത പോസ്റ്റല്‍ ഏജന്റുമാരുടെ സൗജന്യ സേവനം, എന്നിവയെല്ലാം ഈ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫിസ് വഴി ലഭ്യമായിട്ടുള്ള വിവിധ സമ്പാദ്യ പദ്ധതികളും വിവരങ്ങളുമുള്‍ക്കൊള്ളുന്ന പോഡ്കാസ്റ്റാണ് ഇന്ന്. പദ്ധതികള്‍ പെട്ടെന്ന് കേട്ടോളൂ.

1. സേവിംഗ്സ് അക്കൗണ്ട് (SB)
ദൈനംദിന ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രയോജനപ്പെടുന്ന രീതിയില്‍ നിക്ഷേപിക്കാനും തിരിച്ചെടുക്കാനും സൗകര്യമുള്ള പദ്ധതിയാണ് പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ട്. അക്കൗണ്ട് തുടങ്ങാന്‍ 500 രൂപ മതി. 10,000 രൂപ വരെയുള്ള പലിശ ആദായനികുതി നിയമം സെക്ഷന്‍ 80C അനുസരിച്ച് നികുതി വിമുക്തമാണ്. കോര്‍ ബാങ്കിംഗ് സംവിധാനവും ATM സൗകര്യവും ലഭ്യമാണ്. പോസ്റ്റല്‍ ATM കാര്‍ഡ് ഏത് ബാങ്ക് ATM ലും ഉപയോഗിക്കാവുന്നതാണ്.
2. റെക്കറിംഗ് ഡിപ്പോസിറ്റ് (RD ) -
കുറഞ്ഞ വരുമാനക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റോഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ്. ഒരു വ്യക്തിയ്ക്ക് സ്വന്തമായോ രക്ഷിതാവിന് കുട്ടിയുടെ പേരിലോ അക്കൗണ്ട് തുടങ്ങാം. 10 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് തുടങ്ങാവു ന്നതാണ്. നൂറുരൂപയും അതിന്മേല്‍ പത്തുരൂപയുടെ ഗുണിതങ്ങളായ തുകയും പ്രതി മാസം നിക്ഷേപമായി കുറഞ്ഞത് അഞ്ച് വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല.
3. ടൈം ഡിപ്പോസിറ്റ് (TD)
കുറഞ്ഞ നിക്ഷേപം 1000 രൂപ. 100 ന്റെ ഗുണിതങ്ങളില്‍ സ്ഥിര നിക്ഷേ പങ്ങള്‍ ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്നു വര്‍ഷം, അഞ്ച് വര്‍ഷം എന്നീ കാലയളവുകളിലേയ്ക്ക് പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടില്‍ സ്വീകരിക്കുന്നു. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട് വ്യക്തികള്‍ക്ക് കൂട്ടായും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പലിശ തൈമാസമായി കണക്കാക്കി വര്‍ഷംതോറും നല്‍കുന്നതാണ്.
4. മാസവരുമാന പദ്ധതി (MIS)
നിക്ഷേപതുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നു എന്നതാണ് - ഈപദ്ധതിയുടെ പ്രതേകത. 5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. കുറഞ്ഞ നിക്ഷേ പം 1000 രൂപ. ഒരാള്‍ക്ക് 4.5 ലക്ഷം രൂപയും രണ്ടു പേര്ക്ക് കൂട്ടായി 9 ലക്ഷം രൂപയുമാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുക 10000 രൂപയുടെ ഗുണിതങ്ങളായി തുക സ്വീകരിക്കുന്നു. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുശേഷം 2% കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 19% കിഴിവോടുടെയും നിക്ഷേപ തുക പിന്‍വലിക്കാവുന്നതാണ്.
ഇനി നിക്ഷേപങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ചില പദ്ധതികള്‍ പറയാം.
5. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (PPF)
ഒരു വ്യക്തിക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും അക്കൗണ്ട് തുടങ്ങാം. ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും, കൂടിയത് 15,0000/ രൂപയുമാണ്. ആവശ്യമെങ്കില്‍ 5 വര്‍ഷത്തേക്കും കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കാവുന്നതാണ്. 7-ാം മത്തെ വര്‍ഷം മുതല്‍ പണം പിന്‍വലിക്കാനും സൗകര്യമുണ്ട്. നിക്ഷേപത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80ഇ അനുസരിച്ച് നികുതി ഇളവ് ലഭിക്കുന്നു.
6.നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ( NSC)
ഉയര്‍ന്ന പലിശ നിരക്കും ആദായ നികുതി ആനുകൂല്യവും ഒത്തു ചേര്‍ന്ന ഒരു നിക്ഷേപ പദ്ധതിയാണ്. 5 വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് സ്വന്തം പേരിലും കൂട്ടായും മൈനറുടെ പേരിലും സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
7.സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (SCSS)
റിട്ടയര്‍മെന്റ് പദ്ധതികളില്‍ മുന്‍പും എസ് സി എസ് എസിനെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ടുണ്ട്. മൂതിര്‍ന്ന പൗരന്‍മാര്ക്കായി 2- 08- 2004 മുതല്‍ നിലവില്‍ വന്ന നിക്ഷേപ പദ്ധതിയാണിത്. 60 വയസ്സ് തികഞ്ഞവര്‍ക്കും, 55 വയസ്സ് കഴിഞ്ഞ് സ്വയം വിരമിച്ചവര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. കാലാവധിയായ 5 വര്‍ഷത്തിനുശേഷം മൂന്നുവര്‍ഷം കൂടി തുടരാവു ന്നതാണ്. കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി 15,00,000 രൂപയും 1000 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം
8. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് (SSA)
10 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കു മാത്രമായി നിലവില്‍ വന്ന ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇതില്‍ കുറഞ്ഞ നിക്ഷേപം 250 രൂപയും, ഒരു സാമ്പത്തിക വര്‍ഷം പരമാവധി 150000 - രൂപ വരെയും നിക്ഷേപിക്കാം. മുഴുവന്‍ നിക്ഷേപത്തിനും ആദായനികുതി സെക്ഷന്‍ 80C (പ്രകാരം നികുതിയിളവ് ലഭിക്കും. നിക്ഷേപത്തിന്റെ കാലാവധി 21 വര്‍ഷമാണ്. വിദ്യാഭ്യാസ ആവശ്യ ത്തിനോ വിവാഹത്തിനോ നിക്ഷേപ തുകയുടെ 50% വരെ പിന്‍വലിക്കാം. അക്കൗണ്ട് തുടങ്ങി 15 വര്‍ഷം വരെ മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയുള്ളൂ.


Read More:

Money tok : പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it