കോര്‍പ്പറേറ്റ് വാക്സിന്‍ പ്രോഗ്രാം ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും നല്‍കി അസറ്റ് ഹോംസ്

പ്രമുഖ ബില്‍ഡര്‍ അസറ്റ് ഹോംസ് നടപ്പാക്കുന്ന കോര്‍പ്പറേറ്റ് വാക്സിന്‍ പ്രോഗ്രാം കമ്പനിയുടെ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കി തുടങ്ങി. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ നല്‍കാനായി ആരംഭിച്ച പദ്ധതിയ്ക്കു ലഭിച്ച പ്രതികരണമാണ് ഉപയോക്താക്കള്‍ക്കു കൂടി വാക്സിനേഷന്‍ നല്‍കുന്ന സംവിധാനമൊരുക്കുന്നതിന് പ്രേരണയായതെന്ന് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് വാക്സിന്‍ നല്‍കുന്ന പദ്ധതിക്ക് ബുധനാഴ്ച എറണാകുളം ലക്ഷ്മി ഹോസ്പിറ്റലില്‍ തുടക്കമായി. രണ്ടാം ഘട്ടത്തില്‍ ഞായറാഴ്ച തൃശൂരില്‍ 500-ലേറെ പേര്‍ക്കും വാക്സിന്‍ നല്‍കും. വടക്കന്‍ കേരളത്തില്‍ ആസ്റ്റര്‍ മിംസ്, തെക്കന്‍ കേരളത്തില്‍ കിംസ്, എറണാകുളത്ത് ലക്ഷ്മി ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അസറ്റ് ഹോംസ് ഭവനങ്ങളില്‍ താമസിക്കുന്ന 5000-ത്തിലേറെപ്പേരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it