വീട്, ഫ്‌ളാറ്റ് വില കുത്തനെ ഉയരും !

കുതിച്ചു ഉയരുന്ന കമ്പി, സിമന്റ് വിലകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കടുത്ത വെല്ലുവിളി സൃഷ്ഠിക്കുന്നു. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന ഉരുക്കിന് കഴിഞ്ഞ 6 വര്‍ഷത്തില്‍ 117 % വില വര്‍ദ്ധനവാണ് ഉണ്ടായത്. വയര്‍ റോഡുകള്‍, ടി എം ടി ബാറുകള്‍, പ്ലേറ്റുകള്‍ എന്നിവ ഇവയില്‍ പെടും. 2017 ല്‍ ജി എസ് ടി നടപ്പാക്കിയ ശേഷം സിമെന്റ് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരോ വര്‍ഷവും വര്‍ധിക്കുകയാണ്. 2020 ല്‍ ശരാശരി വില ഒരു ചാക്കിന് 400 രൂപ യായിരുന്നത് 2021 ല്‍ 425 രൂപ യായി.

പൊതു മേഖല സ്ഥാപനമായ മലബാര്‍ സിമെന്റ്‌സ് ഉത്പാദനം വര്‍ധിപ്പിക്കാത്തത് കേരളത്തില്‍ സിമെന്റ് വില പിടിച്ചു നിര്‍ത്താന്‍ സഹായകരമാകുന്നില്ല. ഇരുമ്പ് അയിരിന്റെയും ഉരുക്കുന്റെയും ലഭ്യത കൂടാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഉരുക്ക് മന്ത്രി ആര്‍ സി പി സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. ഉരുക്ക് ഖനന, ധാതുക്കള്‍ നയങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഇരുമ്പ് ഐയര് - ഉരുക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
നിര്‍മ്മാണ ഉത്പന്നങ്ങളുടെ വില വര്‍ധനവ് ഫ്‌ളാറ്റുകള്‍ വീടുകള്‍ എന്നിവയുടെ വിലകള്‍ 15 ശതമാനം വരെ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന്, റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ അഖില ഇന്ത്യ സംഘടന യായ ക്രെഡായ് വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 15 % വരെ നിര്‍മ്മാണ ഉത്പന്നങ്ങള്‍ക്ക് വില കയറ്റം ഉണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന ചിലവ് ഉപഭോക്താക്കളളുടെ തോളില്‍ വെക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ല.
ചതുരശ്ര അടിക്ക് 500 രൂപ വര്‍ധനവ്
പുതിയ ഫ്‌ളാറ്റുകളുടെയും വില്ല പദ്ധതികള്‍ക്കും ചതുരശ്ര അടിക്ക് 500 രൂപഎങ്കിലും വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ക്രെഡായ് കേരളാ ഘടകം പ്രസിഡന്റ് എം എ മെഹ്ബൂബ് അഭിപ്രായപ്പെട്ടു. സിമന്റിനു ആഡംബര ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന 28 % ജി എസ് ടി ചുമത്തുന്നുണ്ട്. ഇത് കൂടാതെ സിമെന്റ് നിര്‍മാതാക്കള്‍ കാര്‍ട്ടല്‍ രൂപികരിച്ചു വില വര്‍ധിപ്പിക്കുകയാണ്.
കടത്തു കൂലി വര്‍ധിച്ചത് മൂലം ടൈല്‍സിന്റെ വിലയിലും വര്‍ധനവുണ്ട്. മെറ്റല്‍, ഇഷ്ടിക, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉത്പന്ന വിലകള്‍ വര്‍ദ്ധിച്ചതും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായി. നിലവില്‍ ഇടത്തരം വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ചതുരശ്ര അടിക്ക് 4000 മുതല്‍ 6000 വരെ യാണ് നിര്‍മ്മാതാക്കള്‍ വില യിടുന്നത്.
ആഡംബര ഫ്‌ളാറ്റുകള്‍ക്ക് 6000 രൂപയില്‍ അധികവും. ഇന്‍പുട്ട് നികുതി ക്രെഡിറ്റ് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് നടപ്പാക്കണമെന്ന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടന്നെും മെഹ്ബൂബ് അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it