അമ്പമ്പടാ ഇന്ത്യക്കാരാ...! ദുബൈയില്‍ ഏറ്റവുമധികം വീട് വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ പ്രവാസികള്‍

പ്രവാസി ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പറുദീസയാണ് ദുബൈ. നഗരത്തിലെ മൊത്തം പ്രവാസികളില്‍ ഏതാണ്ട് 30 ശതമാനവും ഇന്ത്യക്കാര്‍; അതില്‍ തന്നെ മുന്തിയപങ്ക് മലയാളികളും.

ബെറ്റര്‍ഹോംസ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ദുബൈയില്‍ ഏറ്റവുമധികം പ്രോപ്പര്‍ട്ടികള്‍ 2023ല്‍ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണത്രേ. റഷ്യക്കാരെയും ബ്രിട്ടീഷുകാരെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ പ്രവാസികളുടെ (NRI) ഈ നേട്ടം.
2022ല്‍ ഇന്ത്യക്കാര്‍ മൂന്നാംസ്ഥാനത്തും റഷ്യക്കാരും ബ്രിട്ടീഷുകാരും ഒന്നും രണ്ടും സ്ഥാനങ്ങളിലുമായിരുന്നു. ഇന്ത്യക്കാര്‍ വിദേശത്ത് വീടും വില്ലകളും അപ്പാര്‍ട്ട്മെന്റുകളും ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ദുബൈയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയാണ് രണ്ടാംസ്ഥാനത്ത്.
വിലയിലും മുന്നേറ്റം
ബിസിനസുകാരും അതിസമ്പന്ന വ്യക്തികളും (HNIs) ദുബൈയില്‍ വീട് സ്വന്തമാക്കാന്‍ മത്സരിക്കുന്നത്, വിലക്കുതിപ്പിനും വഴിതെളിച്ചിട്ടുണ്ട്.
8-21 ശതമാനം വര്‍ധനയാണ് കഴിഞ്ഞവര്‍ഷം അപ്പാര്‍ട്ട്മെന്റ് വിലയിലുണ്ടായത്. ഡൗണ്‍ടൗണ്‍ ദുബൈയില്‍ 17 ശതമാനവും ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ 21 ശതമാനവും ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ 21 ശതമാനവും വില വര്‍ധിച്ചു.
ഈജിപ്റ്റുകാരും പാകിസ്ഥാനികളും
ദുബൈയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കൂട്ടിയവരില്‍ നാലാംസ്ഥാനത്ത് ഈജിപ്റ്റുകാരാണ്. ലെബനന്‍, ഇറ്റലി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യഥാക്രമം 5 മുതല്‍ 7 വരെ സ്ഥാനങ്ങളില്‍.
എമിരത്തികള്‍ അഥവാ ദുബൈയിലെ തദ്ദേശീയര്‍ എട്ടാംസ്ഥാനത്താണ്. ഫ്രഞ്ചുകാരാണ് 9-ാമത്. തുര്‍ക്കികള്‍ പത്താംസ്ഥാനത്തും.

Related Articles

Next Story

Videos

Share it