പ്രതിദിനം 400 ഓളം അപ്പാര്‍ട്ട്‌മെന്റുകള്‍; നവരാത്രിയോടനുബന്ധിച്ച് മുംബൈയില്‍ റെക്കോര്‍ഡ് വില്‍പ്പന

ഈ ഉത്സവ സീസണില്‍ ഭവനവായ്പാ നിരക്കുകള്‍ എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ റിയല്‍എസ്‌റ്റേറ്റ് വിപണിയിലും ഉണര്‍വ്. മുംബൈയിലാണ് 400 ഓളം വീടുകള്‍ പ്രതിദിനം വിറ്റഴിച്ചത്. നവരാത്രിയോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷനിലാണ് റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ ഏഴ് മുതലാണ് മുംബൈയിലെ ഭവന വില്‍പ്പനയില്‍ പുതിയ ഉണര്‍വ് കാണപ്പെട്ടത്. 3205 രജിസ്‌ട്രേഷനുകളാണ് ഈ കാലയളവില്‍ ഇതുവരെ രേഖപ്പെടുത്തിയത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 219, 260 യൂണിറ്റുകളാണ് പ്രതിദിനം വില്‍പ്പന രേഖപ്പെടുത്തിയിരുന്നത്. നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. 750 കോടി രൂപ മുതല്‍ 1200 കോടി രൂപ വരെ വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ വിറ്റഴിച്ചതായി പ്രമുഖ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡേഴ്‌സ് പറയുന്നു. ഇത്തരത്തിലാണ് പലരുടെയും കണക്കുകള്‍.
ദീപാവലി വില്‍പ്പനയില്‍ ഇക്കഴിഞ്ഞ 2018, 2019 വര്‍ഷത്തെക്കാളേറെയാണ് ഈ വര്‍ഷം കൈവരിച്ച നേട്ടമെന്ന് റിയല്‍എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ ബില്‍ഡേഴ്‌സ് പറയുന്നത്. 6.5 ശതമാനമാണ് പല ബാങ്കുകളും ഉത്സവ കാല പ്രത്യേക ഓഫറായി ഭവന വായ്പയിലെ പലിശ നിരക്ക് താഴ്ത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it