കോട്ടയത്തെ 3 കോടിയുടെ 3,500 സ്ക്വ. ഫീറ്റ് വീട് വൈറലാകുന്നു, ഈ വീടിന് എന്താണ് ഇത്ര പ്രത്യേകത

റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും ശക്തിയാര്‍ജിക്കുന്നു
real estate
Image Courtesy: x.com/sidharthgehlot, Canva
Published on

പ്രകൃതിരമണീയത കൊണ്ടും ഹരിതാഭ കൊണ്ടും ലോകത്തിലെ ഏതൊരു മനുഷ്യനെയും ആകർഷിക്കുന്ന മനോഹരമായ പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായം വളരെ വേഗത്തിലാണ് വികസിക്കുന്നത്. രണ്ടു പ്രളയങ്ങളും അടിക്കടി ഉണ്ടാവുന്ന വയനാട് പോലുള്ള പ്രകൃതി ദുരന്തങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയെ കഴിഞ്ഞ കാലങ്ങളിൽ ചെറുതായൊന്ന് പുറകോട്ട് വലിച്ചു.

എന്നാല്‍ ഇപ്പോൾ റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും വളരെ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. കേരളത്തിലെ കോട്ടയം ജില്ലയിലെ മനോഹരമായ ഗ്രാമപ്രദേശത്തെ 3500 സ്ക്വയർ ഫീറ്റ് വീടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വീടിന് നിശ്ചയിച്ചിരിക്കുന്ന വില കേട്ട് അന്തം വിട്ടിരിക്കുകയാണ് ലോകം ആകെ. മൂന്നു കോടി രൂപയാണ് ഈ വീടിന് വിലയായി ആവശ്യപ്പെടുന്നത്. സമൂഹ മാധ്യമമായ എക്സില്‍ ഈ പോസ്റ്റിന് ലഭിച്ചത് 1.4 ലക്ഷത്തിനടുത്ത് വ്യൂവ്സും 1,400 ഓളം ലൈക്കുകളും ഷെയറുകളുമാണ്.

കോട്ടയത്തെ ഗ്രാമപ്രദേശത്തുളള മികച്ച മരപ്പണികളോട് കൂടിയ പൂർണ്ണമായി സജ്ജീകരിച്ച 4 BHK പ്രോപ്പർട്ടി 3 കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നാണ് ഒ.എല്‍.എക്സില്‍ ഉടമകള്‍ കൊടുത്ത പരസ്യത്തില്‍ പറയുന്നത്. എക്സിലെ പോസ്റ്റില്‍ വീടിന്റെയും പരിസരങ്ങളുടെയും ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. അതേസമയം ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്കും വഴിവെച്ചു.

വില കൂടുതലാണെന്നും അല്ലെന്നും അഭിപ്രായം

ചിലർ പ്രോപ്പർട്ടി ആവശ്യപ്പെടുന്ന വില ഉചിതമാണെന്ന് പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ അത് വളരെ കൂടുതലാണെന്നും ചെലവേറിയതാണെന്നും അവകാശപ്പെട്ടു.

“വളരെ ചെലവേറിയ വീടാണ് ഇത്. ഇതിലും കുറഞ്ഞ വിലയിൽ മികച്ച വീടുകളുണ്ട്," എന്നാണ് ഒരു എക്സ് ഉപയോക്താവ് പറഞ്ഞത്. “ഒരു തരത്തിലും വീടിന്റെ വില കൂടുതല്‍ അല്ല, വീടിന്റെ വില കുറവാണെന്നാണ് തനിക്ക് തോന്നുന്നത്. കേരളത്തിൽ എവിടെയാണ് ഈ വീട്" എന്നാണ് മറ്റൊരാൾ ആരാഞ്ഞത്.

"അതിശയകരമായ ഗംഭീരമായ വീട്" എന്നും "കേരളത്തിലെ സ്വത്തുക്കൾ പണത്തിന് മൂല്യം നല്‍കുന്നതാണ്" എന്നും ഉപയോക്താക്കള്‍ പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുളള കമ്പ്യൂട്ടര്‍ മേഖലയിലുളള ടെക്കികൾക്ക് മികച്ചതാണ് ഈ വീടെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

പരസ്യത്തില്‍ പറയുന്നതനുസരിച്ച്, റെഡി-ടു-മൂവ് പ്രോപ്പർട്ടിയിൽ നാല് കിടപ്പുമുറികളും നാല് കുളിമുറിയും ഉണ്ട്. വീട് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് പാർക്കിംഗ് ഏരിയകൾ, ടെറസ്, ബാൽക്കണി തുടങ്ങിയവയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com