25 സെന്റില്‍ കുറവെങ്കില്‍ 2017-ന് ശേഷം വാങ്ങിയാലും ഫീസ് ഇളവെന്ന് കോടതി

നിലം 25 സെന്റില്‍ താഴെയാണെങ്കില്‍ 2017-ന് ശേഷം വാങ്ങിയതാണെങ്കിലും തരംമാറ്റുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. 25 സെന്റില്‍ കൂടുതലുളള ഭൂമിയുടെ കാര്യത്തിലേ തരംമാറ്റുന്നതിന് ഫീസ് നല്‍കേണ്ടതുള്ളു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

പാലക്കാട് സ്വദേശി യു. സുമേഷ്, തൃശ്ശൂര്‍ സ്വദേശി സരേഷ് ശങ്കര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാര്‍ നെല്‍വയല്‍ നികത്താന്‍ അപേക്ഷ നല്‍കിയത്.

ഈ നിയമ പ്രകാരം നിലം 2017 ഡിസംബര്‍ 30-ന് 25 സെന്റില്‍ താഴെയാണെങ്കില്‍ ഫീസില്ലാതെ തരം മാറ്റാനാകും. എന്നാല്‍ ഹര്‍ജിക്കാര്‍ ഭൂമി വാങ്ങിയത് 2017-ന് ശേഷമാണെന്ന കാരണത്താല്‍ തരംമാറ്റുന്നതിന് ഫീസടയ്ക്കണമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

മുമ്പ് ഇങ്ങനെ

വില്ലേജ് രേഖകള്‍ പ്രകാരം നിലം ആയിട്ടുള്ളതും 25 സെന്ററില്‍ താഴെ മാത്രം വിസ്തീര്‍ണ്ണം ഉള്ളുമായ 2017-ന് മുമ്പ് വാങ്ങിയ വസ്തുവിന് മാത്രമായിരുന്നു തരംമാറ്റല്‍ സൗജന്യം ആയിരുന്നത്. 30.12.2017 തീയതിയ്ക്ക് ശേഷം തീറു വാങ്ങിയതായ 25 സെന്ററില്‍ താഴെ വിസ്തീര്‍ണ്ണം വരുന്ന ഭൂമിയ്ക്കും ഇതേ തീയതി പ്രകാരം 25 സെന്ററില്‍ അധികം വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഭൂമിയ്ക്കും ന്യായവിലയുടെ 10 ശതമാനം ഫീസും. ഇനി 2017-ന് ശേഷം വാങ്ങിയതാണെങ്കിലും നിലം 25 സെന്റില്‍ താഴെയാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ല.

Related Articles

Next Story

Videos

Share it