വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും പ്രത്യേക അനുമതിയില്ലാതെ ഭൂമികൈമാറാം

കൃഷി ഭൂമി, പ്ലാന്റേഷന്‍, ഫാം ഹൗസ് എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങാനും കൈമാറ്റം നടത്താനും വിദേശ ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും (ഒസിഐ കാര്‍ഡുള്ളവര്‍) റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണ്ട.

ഇത്തരം സ്ഥാവരവസ്തുക്കള്‍ വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയത്.
1973ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ (ഫെറ) ആക്ടുമായി ബന്ധപ്പെട്ടായിരുന്നു വിധി. ഈ ചട്ടം പിന്നീട് ഇല്ലാതായി. നിലവില്‍ 1999ലെ ഫെമ ചട്ടമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കും ബാധകമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it