കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്, കാരണങ്ങള്‍ ഇവയാണ്

ഇന്ത്യയിൽ കൊവിഡിന് ശേഷം റിയൽ എസ്റ്റേറ്റ് ഡിമാന്റ്റിൽ വർധനവ് കണ്ടു തുടങ്ങിയിരിക്കുന്നു. കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭിക്കുന്നതും, കൂടുതൽ കുടുംബങ്ങൾ സ്വന്തമായി വീട് വേണമെന്ന് താൽപര്യ പെടുന്നതും റിയൽ എസ്റ്റേറ്റ് ഡിമാന്റ് വർധനവിന് കാരണമാകുന്നു.

ഇന്ത്യയിലെ 7 പ്രമുഖ നഗരങ്ങളിൽ 2022-23 ൽ റിയൽ എസ്റ്റേറ്റ് വിൽപന 3 % ഉയരുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. കേരളത്തിലും റിയൽ എസ്റ്റേറ്റ് ഡിമാന്റ് വർധിക്കുന്നതായി ക്രെഡായ് കേരള ഗവേർണിംഗ് കൗൺസിൽ അംഗം എം എ മെഹബൂബ് അഭിപ്രായപ്പെട്ടു.
2022-23 ൽ ഇന്ത്യയിൽ ഒട്ടാകെ 400 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങൾ നിര്മിക്കപെടുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 ൽ 330 ദശലക്ഷം ചതുരശ്ര അടിക്ക് പുതിയ ഭവന നിർമാണങ്ങൾ നടന്നു. കഴിഞ്ഞ ദശാബ്ദത്തിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായകരമായി. റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻറ് ഡെവലപ്പ് മെന്റ് ആക്ട് 2016, ബിനാമി ഇടപാടുകൾ നിരോധന നിയമം, ജി എസ് ടി എന്നിവ നടപ്പാക്കിയതിലൂടെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ സുതാര്യത, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവ നടപ്പാക്കാൻ സാധിച്ചു.
സിമെന്റ്, ഉരുക്ക്, സെറാമിക്ക് ടൈൽസ്, ഇലക്ട്രിക്ക് പ്ലംബിംഗ് വസ്തുക്കളുടെ വില വർധനവ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തൊഴിൽ വേതന വർധനവ് ഏറ്റവും അധികം കേരളത്തിലാണ്. സർക്കാർ തലത്തിൽ നടപടി ക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അത് താഴെ തട്ടിലേക്ക് എത്തിയിട്ടില്ലന്ന്, എം എ മെഹബൂബ് അഭിപ്രായപ്പെട്ടു.


Related Articles
Next Story
Videos
Share it