പ്രകൃതിയെ മുഴുവനായി ആവാഹിച്ച് വീഗാലാന്‍ഡിന്റെ ഈ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റുകള്‍

ഇത്രയധികം കോര്‍പ്പറേറ്റ് ഓഫീസുകളും അപ്പാര്‍ട്ട്‌മെന്റുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളും വില്ലാ പ്രോജക്റ്റുകളുമെല്ലാമുള്ള എറണാകുളം നഗരത്തില്‍ എന്ത് കൊണ്ടാണ് വീഗാലാന്‍ഡിന്റെ പ്രോജക്റ്റുകള്‍ മാത്രം സദാ ചര്‍ച്ചയാകുന്നത്. എങ്ങനെയാണ് കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളില്‍ നിന്നുപോലും കേരളത്തില്‍ ഒരു വീടെന്ന സ്വപ്‌നവുമായി എത്തുന്നവര്‍ വീഗാലാന്‍ഡിന്റെ ബില്‍ഡിംഗ് സ്റ്റൈലില്‍ ആകൃഷ്ടരാകുന്നത്. അതിന് ഒരുത്തരമേ ഉള്ളൂ, 'വെറും വാസസ്ഥലങ്ങളല്ല, പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.'' വിഗാര്‍ഡ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു.

'''എക്കോഫ്രണ്ട്‌ലി കോണ്‍സെപ്റ്റി'ല്‍ നിന്നു കൊണ്ടുള്ളതാണ് വീഗാലാന്‍ഡ് ഹോംസിന്റെ എല്ലാ പ്രോജക്റ്റും. കൊച്ചിയിലെ ഐക്കോണിക് ബില്‍ഡിംഗ് ആണ് ഇത്രയേറെ ചര്‍ച്ചയായ വാഴക്കാലയിലെ 11 നില അപ്പാര്‍ട്ട്‌മെന്റ് ആയ 'ഗ്രീന്‍ ക്ലൗഡ്‌സ്'. 11 അപ്പാര്‍ട്ട്‌മെന്റുകളും മൂന്നു നിലകളിലായുള്ള കോമണ്‍ ഏരിയയും അടങ്ങുന്നതാണ് 50 സെന്റില്‍ ഉള്ള ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം. ഒരു ഫ്‌ളോറില്‍ 9000 സ്‌ക്വയര്‍ഫീറ്റോളം വരും. കൊച്ചിയിലെ ഏറ്റവും വിലമതിക്കുന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ഒരോ ഫ്‌ളോറിലും ചെറിയ ഒരു കാടു തന്നെ തീര്‍ക്കാന്‍ പ്രത്യേക ആര്‍ക്കിടെക്ചര്‍ രീതിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.''അദ്ദേഹം പറയുന്നു.

ഏകദേശം എട്ടു കോടിരൂപ വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ വെറും പ്രകൃതി ജീവനം മാത്രമല്ല മെട്രോ നഗരത്തിലെ എല്ലാ സൗകര്യങ്ങളെയും കയ്യെത്തും ദൂരത്ത് തന്നെ നിലനിര്‍ത്തി എന്നാല്‍ മാലിന്യ രഹിതമായ ഗ്രീന്‍ ലൈഫ് എന്ന ആശയത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും മുമ്പ് വി ഗാര്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് ഇത് അവതരിപ്പിച്ച് വിജയിപ്പിച്ചത്. വി- ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രകൃതിയോടിണങ്ങിയ ജീവിത രീതി തൊഴിലിടത്തേക്ക് ഷിഫ്റ്റ് ചെയ്തതും അങ്ങനെ കേരളം കണ്ടതാണ്. കറിവേപ്പിലും തക്കാളിയും നന്ദ്യാര്‍വട്ടപ്പൂമരവും ജനാലകളിലൂടെ എത്തി നോക്കുന്ന ഒരു ഹൈടെക് ഓഫീസ്. എറണാകുളം വെണ്ണലയിലെ വി ഗാര്‍ഡ് കോര്‍പ്പറേറ്റ് ഓഫീസ് ഓര്‍മിപ്പിക്കുന്നത് ബോസ്‌കോയിലെ മിലന്‍സ് വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ബില്‍ഡിംഗുകളെയാണ്.

മണ്ണില്‍ ചവിട്ടാതെയുള്ള ജീവിതത്തിരക്കുകളില്‍ പത്താം നിലയിലും കുഞ്ഞു കാടും മണ്ണിന്റെ കുളിരും തണുപ്പും ശുദ്ധവായും ശ്വസിച്ച് മനുഷ്യര്‍ പ്രകൃതിയുമായിണങ്ങി ജീവിക്കുന്ന പുതിയ ഹൗസിംഗ് പ്രോജക്റ്റുകള്‍ അതാണ് വി ഗാര്‍ഡിന് കീഴിലുള്ള വീഗാലാന്‍ഡ് ഹോംസ് ഭാവിയിലേക്ക് പദ്ധതി ഇടുന്നതും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it