രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണിയായ മുംബൈയിലെ വീട് വിൽപ്പനകൾക്ക് സംഭവിക്കുന്നതെന്ത്? അറിയാം!

രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണിയായ മുംബൈയിലെ പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ കുറഞ്ഞു,കാരണം പുതിയ വീട് വാങ്ങുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ വാഗ്ദാനം ചെയ്ത സ്റ്റാമ്പ് ഡ്യൂട്ടി നിരക്കിന്റെ ആനുകൂല്യം ഇപ്പോഴില്ലാത്തതാണ് കാരണം.

എന്നിരുന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ രജിസ്ട്രേഷനുകൾ ഈ വർഷം വർദ്ധിച്ചു.ഇതിനുകാരണം സ്റ്റാമ്പ് ഡ്യൂട്ടിയിൽ സ്ത്രീകൾക്ക് നൽകിക്കൊണ്ടിരിക്കുന്ന 1 % ഇളവ് ആണെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ആഗസ്റ്റിൽ മുംബൈ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ 6,635 ഡീലുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ജൂലൈ മുതൽ രജിസ്ട്രേഷനുകളിൽ 32% ആണ് ഇടിവ് കാണിക്കുന്നത്, എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 2,642 രജിസ്ട്രേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടര മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 400 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി ശേഖരണം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 27% കുറവാണ്, എന്നാൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 135% കൂടുതലാണ്.
പുതിയ വീടുകൾ വാങ്ങുന്നവർക്ക് പ്രഖ്യാപിച്ച കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ആനുകൂല്യം മാർച്ചിൽ ആണ് ഇവിടെ അവസാനിച്ചത്. മാർച്ച് അവസാനിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാൽ ഡീലുകൾ രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ നാല് മാസത്തെ സമയം നൽകിയിരുന്നു. ജൂലൈയിൽ അതും അവസാനിച്ചു.
പ്രോപ്പർട്ടി ബ്രോക്കർമാരുടെ അഭിപ്രായത്തിൽ, സംസ്ഥാന സർക്കാർ ഡ്യൂട്ടിയിൽ പുതിയ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഇടപാടുകൾ മന്ദഗതിയിലായി. റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരും ചാർജുകളിൽ കുറവ് വരുത്താൻ താൽപ്പര്യപ്പെടുന്നുണ്ട്.
എന്നാൽ മുംബൈയിൽ ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ വീടുകൾ വാങ്ങുകയും വിൽക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകൾ മുൻ വർഷത്തെത്തിനെക്കാൾ വളരെ കുറവാണ്. . മറ്റേതൊരു റിയൽ എസ്റ്റേറ്റും എന്നപോലെ 10ശതമാനം സ്റ്റാമ്പ്‌ ഡ്യൂട്ടിയാണ് വീട് വാങ്ങലുകൾ ക്കും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഇവിടെ നിലനിൽക്കുന്നത്.2015ൽ 8ശതമാനം ആയിരുന്നതാണ് പിന്നീട് ഉയർത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും വീടുകൾ വാങ്ങുന്ന സ്ത്രീകൾക്ക് ആനുകൂല്ല്യം ഉണ്ടെങ്കിലും ഇവിടെ അതില്ല.2016ന് ശേഷം ഭൂമിയുടെ വില വളരെ കുറയുകയും ചെയ്തു. തിരുവനന്തപുരത്തു കാട്ടാക്കട സബ് രജിസ്റ്റാർ ഓഫീസിൽ 2018ൽ 3500രജിസ്ട്രേഷനുകൾ നടന്നെങ്കിലും 2020ൽ 1500രജിസ്ട്രേഷനുകൾ പോലും നടന്നില്ല. കോവിഡും നോട്ട് നിരോധനവും റബ്ബറിന്റെ വിലയിടിവുമൊക്കെ കാരണങ്ങളായി വന്നപ്പോൾ സർക്കാറിന്റെ റിയൽ എസ്റ്റേറ്റ് നയത്തിൽ കാര്യമായ മാറ്റം ഉണ്ടാകാത്തതാണ് കാരണം.
വിവിധ നയങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്ര സർക്കാർ രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെ വീട്ടുടമസ്ഥത പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കേരളം അത് കണ്ട മട്ടില്ലന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന അനിൽ രാജ് പറയുന്നു. ഒരു സ്ത്രീയുടെ പേരിലോ ഒരു സ്ത്രീ സഹ ഉടമയായോ രജിസ്റ്റർ ചെയ്താൽ ധാരാളം ആനുകൂല്ല്യങ്ങളാണ് അവർക്ക് ലഭിക്കുന്നത്.പല ബാങ്കുകളും സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നുണ്ട്.സംസ്ഥാന സർക്കാർ ഇതിനനുസരിച്ചുള്ള പ്രോത്സാഹനം നൽകിയാൽ വീട് വിൽപ്പനയിലും വാങ്ങലിലും കേരളത്തിന്‌ ഒരുപാട് സാധ്യതകളുണ്ടന്ന് തിരുവനന്തപുരത്തെ എസ് എം റിയൽ എസ്റ്റേറ്റ് ഉടമസ്ഥൻ രാഹുൽ അനിൽ ചൂണ്ടിക്കാട്ടുന്നു.


Related Articles

Next Story

Videos

Share it