വന്‍ ഓഫറുമായി ആമസോണ്‍; ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്‌റ്റോബര്‍ ആദ്യവാരം

ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണ്‍ വീണ്ടും ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി എത്തുന്നു. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുപഭോക്താക്കള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഉള്‍പ്പെടെ വമ്പന്‍ ഓഫറുകളാണ് ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഒക്്‌റ്റോബര്‍ നാല് മുതലായിരിക്കും ഓഫര്‍ പെരുമഴയോടുകൂടിയുള്ള ഈ വില്‍പ്പന മഹാമഹം ആരംഭിക്കുക. പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മുന്‍പ് ഓഫറുകള്‍ ആസ്വദിക്കാനുള്ള സൗകര്യം ഇത്തവണയുമുണ്ട്. എന്നാല്‍ എന്നുവരെയാകും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലെന്ന് ആമസോണ്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ആമസോണ്‍ ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍, ബള്‍ക്ക് ഡിസ്‌കൗണ്ടുകള്‍, ക്യാഷ്ബാക്ക്, റിവാര്‍ഡ് എന്നിവ കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള അവരുടെ സ്ഥിരം വാങ്ങലുകള്‍ക്കോ അല്ലെങ്കില്‍ ക്ലയന്റുകള്‍ക്കോ ജീവനക്കാര്‍ക്കോ കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗിനോ ഈ ഓഫറുകള്‍ ഉപയോഗപ്പെടുത്തുകയുമാകാം.
എച്ച്പി, ലെനോവോ, കനോന്‍, ഗോദ്രെജ്, കാസിയോ, യുറീക്ക ഫോര്‍ബ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള ലാപ്ടോപ്പുകള്‍, പ്രിന്ററുകള്‍, നെറ്റ്വര്‍ക്കിംഗ് ഉപകരണങ്ങള്‍, ഓഫീസ് ഇലക്ട്രോണിക്‌സ്, വാക്വം ക്ലീനര്‍ തുടങ്ങിയ വിഭാഗങ്ങളിലുടനീളമുള്ള എല്ലാ ഇടപാടുകളിലും ജിഎസ്ടി ഇന്‍വോയ്‌സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ 28% കൂടുതല്‍ ലാഭിക്കും.
ഉത്സവസീസണിന് മുന്നോടിയായി 1.1 ലക്ഷം പുതിയ ജീവനക്കാരെ നിയമിച്ചതായും ആമസോണ്‍ ഇന്നലെ ഒരു പ്രസ്താവനയില്‍ പറയുന്നു. മുംബൈ, ഡല്‍ഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലും. ഇന്ത്യയിലുടനീളമുള്ള നേരിട്ടും പരോക്ഷവുമായ ജോലികള്‍ ഇതിലുള്‍പ്പെടുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it