ഫ്‌ളിപ്കാര്‍ട്ട് വഴി ഇനി നിങ്ങള്‍ക്കും ഓര്‍ഡര്‍ പിടിക്കാം, പണചെലവില്ലാതെ

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് വഴി നിങ്ങള്‍ക്ക് ഉല്‍പ്പന്നം വില്‍ക്കണോ? അതും നിക്ഷേപം നടത്താതെ.ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബീല്‍ ആപ്ലിക്കേഷനായ ഷോപ്‌സി അതിനുള്ള അവസരമാണ് നല്‍കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴി ഓര്‍ഡര്‍ നേടാനുള്ള സാഹചര്യമാണ് ഷോപ്‌സി ഒരുക്കുന്നത്.

ഷോപ്‌സിയില്‍ ചെറുകിട ബിസിനസ്സുകാര്‍ക്ക് അവരുടെ കാറ്റലോഗ് സൗജന്യമായി ഷെയര്‍ ചെയ്യാം. വില്‍പ്പന നടക്കുമ്പോള്‍ സാധാരണ പോലെ മാര്‍ക്കറ്റ് പ്ലേസ് ഫീസ് അഥവാ കമ്മീഷന്‍ നല്‍കേണ്ടി വരും.

2023ഓടെ 25 ദശലക്ഷം ഓണ്‍ലൈന്‍ സംരംഭകരെ സൃഷ്ടിക്കുകയാണ് ഷോപ്‌സി വഴി ഫഌപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. പലവ്യ്ഞ്ജനങ്ങള്‍ ഈ പ്ലാറ്റ്‌ഫോം വഴി വില്‍പ്പന നടത്താനാകില്ല. ഫാഷന്‍, ബ്യൂട്ടി, മൊബീല്‍ ഫോണ്‍ തുടങ്ങിയ കാറ്റഗറിയിലെ ഉല്‍പ്പന്നങ്ങള്‍ ഈ പ്ലാറ്റ്‌ഫോം വഴി വില്‍ക്കാം. ഷോപ്‌സിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കാറ്റലോഗ് വഴി ലഭിച്ച ഓര്‍ഡറുകള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഡെലിവര്‍ ചെയ്യാന്‍ സാധിക്കും.

മീഷോ പോലുള്ള റീസെല്ലര്‍ പ്ലാറ്റ്‌ഫോമുകളുടെ ശ്രേണിയിലേക്കാണ് ഫ്‌ളിപ്കാര്‍ട്ടും ഷോപ്‌സിയുമായി കടന്നുചെല്ലുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it