ബിഗ് ബില്യണ്‍ ഡെയ്‌സുമായി ഫ്‌ളിപ്പ്കാര്‍ട്ട്, ഓഫര്‍ മാമാങ്കത്തില്‍ കാത്തിരിക്കുന്നത് എന്തൊക്കെ, അറിയാം

ഉപഭോക്താക്കള്‍ക്കായി ആറ് ദിവസം ഓഫര്‍ മാമാങ്കവുമായി ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്‌ളിപ്പ്കാര്‍ട്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ 12 വരെയാണ് ബിഗ് ബില്യണ്‍ ഡെയ്‌സ് എന്ന പേരില്‍ ഓഫര്‍ മാമാങ്കം നടക്കുന്നത്. ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ഹോം ഫര്‍ണിച്ചര്‍ തുടങ്ങിയവ വിലക്കുറവോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. കൂടാതെ, സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ ദിവസങ്ങളില്‍ അവതരിപ്പിക്കും. സാംസങ്, മോട്ടറോള, റിയല്‍മി, ഓപ്പോ, വിവോ, അസൂസ്, പോക്കോ തുടങ്ങിയവയുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകളും കിഴിവുകളും ലഭിക്കും.

ഏവരുടെയും ഇഷ്ട ബ്രാന്‍ഡായ ആപ്പിള്‍ ഐഫോണുകള്‍ക്ക് ഗണ്യമായ കിഴിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 13 സീരീസ് അവതരിപ്പിച്ചതോടെ, ഐഫോണ്‍ 12 അടക്കമുള്ള മറ്റ് മോഡലുകള്‍ ഇതിനകം തന്നെ വലിയ കിഴിവുകളോടെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 27 ന് ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായി കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം. മൈക്രോമാക്‌സ്, ഇന്‍ഫിനിക്‌സ്, ഓപ്പോ, വിവോ, റിയല്‍മി, സാംസങ്, പോക്കോ, നാര്‍സോ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് ഈ സമയത്ത് വെളിപ്പെടുത്തിയേക്കും.
2000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ബിഗ് ബില്യണ്‍ ഡെയ്‌സില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഈ ഓഫര്‍ മാമാങ്കത്തിന് മുന്നോടിയായി ഫ്‌ളിപ്പ്കാര്‍ട്ട് ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്. ഐസിഐസിഐ, ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവും ലഭിക്കും. പേടിഎം വാലറ്റും യുപിഐയും ഉപയോഗിക്കുമ്പോള്‍ ക്യാഷ്ബാക്കും ലഭിക്കും.
കൂടുതല്‍ ഓഫറുകളെ കുറിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ചിലത് സ്ഥിരീകരിച്ചിട്ടുണ്ട്. അസൂസ് ആര്‍ഒജി ഫോണ്‍ 3, അതിന്റെ ഇപ്പോഴത്തെ വില 49,999 രൂപയ്ക്ക് പകരം 34,999 രൂപ സ്വന്തമാക്കാവുന്നതാണ്. മോട്ടറോള എഡ്ജ് 20 ഫ്യൂഷന്‍ അതിന്റെ 22,999 രൂപ പതിവ് വിലയില്‍ നിന്ന് 19,999 രൂപ വിലക്കിഴിവില്‍ ലഭ്യമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോക്കോ എസ്‌ക്3 പ്രോ (16,999 രൂപ), മോട്ടോ ജി 60 (15,999 രൂപ), മോട്ടോ ജി 40 ഫ്യൂഷന്‍ (12,499 രൂപ) തുടങ്ങിയവയാണ് വിലക്കിഴിവോടെ ബിഗ് ബില്യണ്‍ ഡെയ്‌സില്‍ സ്വന്തമാക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍. ഇവ കൂടാതെ, അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ ഇ-കൊമേഴ്‌സ് വമ്പന്‍ പ്രഖ്യാപിച്ചേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it