എഫ്എംസിജി സ്‌കോർ കാർഡ് 2022-23, മുന്നിൽ എത്തിയ കമ്പനികൾ ഏതെല്ലാം

അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും, ഗ്രാമീണ മേഖലയിൽ ഡിമാൻറ്റ് ഇടിഞ്ഞതും എഫ്എംസിജി (Fast Moving Consumer Goods-FMCG) വിഭാഗത്തിൽ പ്പെട്ട കമ്പനികളുടെ വരുമാനത്തിലും, ലാഭത്തിലും, മാർജിനിലും ഇടിവ് വരുത്തി.

2022 -23 ആദ്യ പാദത്തിൽ വരുമാനത്തിലും, മാർജിനിലും, അറ്റാദായത്തിലും ഉള്ള വളർച്ചയിൽ ഐ ടി സി (ITC) മറ്റെല്ലാ കമ്പനികളെയും പിന്നിലാക്കി. മൊത്തം വരുമാനം 41.5 % വർധിച്ച് 18,164 കോടി രൂപയായി, നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള ആദായം (EBITDA ) 5648 കോടി രൂപ (+ 41.5 %). EBITDA മാർജിൻ 32.7%. അറ്റാദായം 4169.4 കോടി രൂപ (+ 38.4 %). ഐ ടി സി യുടെ കാർഷിക ബിസിനസിൽ 82.8 % വളർച്ച എഫ് എം സി ജി വിഭാഗത്തിൽ മുന്നിൽ എത്തിച്ചു. പേപ്പർ ബോർഡ്, പേപ്പർ & പാക്കിങ്ങ്‌ ബിസിനസിലും ശക്തമായ വളർച്ച രേഖപ്പെടുത്തി.

ഹിന്ദുസ്ഥാൻ യൂണിലിവറിൻറ്റെ (Hindustan Unilever) വരുമാനം 19.8 % വർധിച്ച് 14272 കോടി രൂപയായി. EBITDA 3247 കോടി രൂപ (+14 %). EBITDA മാർജിൻ 22.8 %, അറ്റാദായം 16.7 % വർധിച്ച് 2289 കോടി രൂപ.

ഇമാമിയുടെ വരുമാനം 17.8 % വർധിച്ച് 778.6 കോടി രൂപയ്, EBITDA 2.1 % വർധിച്ച് 173.3 കോടി രൂപ, EBITDA മാർജിൻ 22.3 %. ചൂട് കുരു അകറ്റാൻ ഉപയോഗിക്കുന്ന ഡെർമികൂൾ പൗഡർ വിൽപ്പന്ന വർധിച്ചതാണ് ഇമാമിക്ക് ഭേദപ്പെട്ട പ്രവർത്തന ഫലം നൽകാൻ സാധിച്ചത്.

വരുമാന വളർച്ചയിൽ പിന്നിലായ പ്രമുഖ കമ്പനികൾ കോൾഗേറ്റ് പാമോലിവ്, മാരിക്കോ, ഡാബർ ഇന്ത്യ. കോൾഗേറ്റ് പാമോലിവ് വരുമാനം 2.6 % ഉയർന്ന് 1196.8 കോടി രൂപയായി, EBITDA 8.3% കുറഞ്ഞു -325.7 കോടി രൂപ EBITDA മാർജിൻ 30.5 ൽ നിന്ന് 27.2 ശതമാനമായി. മാരിക്കോ യുടെ വരുമാനം 1.3 % ഉയർന്ന് 2558 കോടി രൂപ, EBITDA 9.8 % 528 കോടി, EBITDA മാർജിൻ 20.6 %, അറ്റാദായം 4 .2 % 371 കോടി രൂപ. ഡാബർ ഇന്ത്യ വരുമാനം 8.1 % ഉയർന്ന് 2822.4 കോടി രൂപയായി, EBITDA 543.7 കോടി (-1.5 %), EBITDA മാർജിൻ 19.3 %, അറ്റാദായം 0.7 % വർധിച്ച് 440.03 കോടി രൂപ.

ടാറ്റ കൺസ്യൂമർ (Tata Consumer), മാരിക്കോ ഒഴികെ എല്ലാ എഫ് എം സി ജി കമ്പനികളുടെ യും EBITDA മാർജിനിൽ വളർച്ച കുറവ് രേഖപ്പെടുത്തി.

എഫ് എം സി ജി നേരിടുന്ന വെല്ലുവിളികൾ

1.ബ്രെൻറ്റ് ക്രൂഡ് ഓയിൽ, കാസ്റ്റിക് സോഡാ , പോളി എത്തിലീൻ, ബാർലി തുടങ്ങിയവയുടെ വില ഉയര്ന്ന നിലയിൽ തുടരുന്നു.

2. ഗ്രാമീണ ഡിമാൻറ്റ് ഇടിവ്.

3. രൂപയുടെ മൂല്യ തകർച്ച.

4. പാം ഓയിൽ മറ്റ് ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞെങ്കിലും പഴയ നില കൈവരിച്ചിട്ടില്ല.

5.പ്രവർത്തന ചെലവ് വർദ്ധനവ് - ഐ ടി സി 29.8 %, ഇമാമി 17.7, ടാറ്റ കൺസ്യുമർ 16.2 %, നെസ്‌ലെ ഇന്ത്യ 15.8 %.

ഉൽപ്പന്ന വില വര്ധനവിലൂടെ യാണ് കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാൻ സാധിച്ചത്,എന്നാൽ തുടർന്നും വില വർധിപ്പിക്കുന്നതിൽ പരിമിതി ഉണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it