മലക്കംമറിഞ്ഞ് പൊന്നിന്‍ വില; പവന്‍ വീണ്ടും ₹47,000ന് താഴെയായി

ആഗോള, ആഭ്യന്തര വിപണികളില്‍ വീണ്ടും മലക്കംമറിഞ്ഞ് സ്വര്‍ണവില. ഇന്നലെ 47,000 രൂപയായിരുന്ന പവന്‍ വില ഇന്ന് 200 രൂപ കുറഞ്ഞ് 46,800 രൂപയായി. 5,875 രൂപയായിരുന്ന ഗ്രാം വില 25 രൂപ താഴ്ന്ന് 5,850 രൂപയിലുമെത്തി.

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,840 രൂപയുമായി. വെള്ളി വില ഗ്രാമിന് 80 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
വില ഇനി എങ്ങോട്ട്?​
കഴിഞ്ഞദിവസം ഔണ്‍സിന് 2,070 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വര്‍ണവില 2,060 ഡോളറിന് താഴേക്ക് പോയ പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിലെ വിലയും കുറഞ്ഞത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സും അമേരിക്കയിലെ തൊഴിലില്ലായ്മ കണക്കുകളും വൈകാതെ പുറത്തുവരും. ഈ പശ്ചാത്തലത്തിലാണ് രാജ്യാന്തര സ്വര്‍ണവില അല്‍പം താഴേക്ക് വീണത്. ഇപ്പോള്‍ വില 2,064 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്. ഇത് വൈകാതെ 2,085-2,100 ഡോളറിലേക്ക് കുതിച്ചുകയറിയേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ വില പുത്തന്‍ റെക്കോഡ് കുറിക്കും.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ലെ പവന്‍ വിലയായ 47,120 രൂപയാണ് നിലവിലെ റെക്കോഡ്. അന്ന് ഗ്രാം വില 5,890 രൂപയായിരുന്നു.
Related Articles
Next Story
Videos
Share it