സ്വര്‍ണവില വീണ്ടും താഴേക്ക്; അനങ്ങാതെ വെള്ളി വില

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5,760 രൂപയായി. 80 രൂപ താഴ്ന്ന് 46,080 രൂപയാണ് പവന്‍ വില. ഈ മാസം ഇതുവരെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,770 രൂപയായി. അതേസമയം, വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല, വില ഗ്രാമിന് 77 രൂപ.

രാജ്യാന്തര വില താഴേക്ക്

സ്വര്‍ണത്തിന്റെ രാജ്യാന്തര വില തുടര്‍ച്ചയായി താഴേക്ക് നീങ്ങുന്നതാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 2,050 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 2,019 ഡോളറിലാണ്.

Related Articles

Next Story

Videos

Share it