കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു; വെള്ളിക്ക് മാറ്റമില്ല

സ്വര്‍ണവില കുറയുന്നത് ബുക്ക് ചെയ്യാനുള്ള സുവര്‍ണാവസരമാക്കാം
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു; വെള്ളിക്ക് മാറ്റമില്ല
Published on

ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും താത്കാലിക ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയായി. 240 രൂപ താഴ്ന്ന് പവന്‍വില 54,120 രൂപയിലുമെത്തി.

ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ 16ന് (April 16) കുറിച്ച ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. സ്വര്‍ണവില കുറയുന്നത് അഡ്വാന്‍സ് ബുക്ക് ചെയ്ത് നേട്ടം കൈവരിക്കാനുള്ള സുവര്‍ണാവസരമാണെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം. വിശദാംശങ്ങള്‍ അറിയാന്‍ വായിക്കൂ: സ്വര്‍ണ വിലക്കുതിപ്പിനിടെ പുത്തന്‍ ട്രെന്‍ഡ്; ബുക്കിംഗും തകൃതി (Click here).

വെള്ളി വിലയില്‍ മാറ്റമില്ല

വെള്ളി വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഗ്രാമിന് വില 90 രൂപ. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ താഴ്ന്ന് 5,760 രൂപയായിട്ടുണ്ട്.

എന്തുകൊണ്ട് ഇന്ന് വില താഴ്ന്നു?

മദ്ധ്യേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില റെക്കോഡ് മുന്നേറ്റം നടത്തിയത്. രാജ്യാന്തരവില ഒരുവേള ഔണ്‍സിന് 2,387 ഡോളര്‍ വരെ ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍, ഇറാനെതിരെ ഇസ്രായേല്‍ ഉടന്‍ തിരിച്ചടിക്ക് മുതിരില്ലെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ വില പിന്നീട് താഴ്ന്നത് ഇന്ത്യയിലും ആഭ്യന്തര വില കുറയാന്‍ ഇടവരുത്തുകയായിരുന്നു.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

2,368 ഡോളര്‍ വരെയാണ് രാജ്യാന്തരവില താഴ്ന്നത്. അതേസമയം, ഇത് താത്കാലിക ചാഞ്ചാട്ടം മാത്രമാണെന്ന സൂചനയാണ് രാജ്യാന്തര വിപണിയില്‍ നിന്നെത്തുന്നത്. ഇപ്പോള്‍ വില 2,376 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

എന്താണ് വിലക്കുറവിന്റെ നേട്ടം?

കഴിഞ്ഞ 16ന് വില റെക്കോഡ് ഉയരം തൊട്ടതോടെ, ഒരു പവന്‍ ആഭരണത്തിന് നികുതികളും പണിക്കൂലിയുമടക്കം മിനിമം കൊടുക്കേണ്ട വില കേരളത്തില്‍ 58,845 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് കൊടുക്കേണ്ട മിനിമം വില 58,585 രൂപയായി കുറഞ്ഞിട്ടുണ്ട്. അതായത്, 260 രൂപയുടെ ആശ്വാസം. ഒന്നിലധികം പവന്‍ തൂക്കമുള്ള ആഭരണം വാങ്ങുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com