ഇ- റീറ്റെയ്ല്‍ വളരുന്നത് ബഹുദൂരം. ചെറുകിടക്കാര്‍ക്കും അവസരം പ്രയോജനപ്പെടുത്താം.

കോവിഡ് പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ വിപണി വളര്‍ച്ചയിലെന്ന് വിവിധ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ബെയ്ന്‍ ആന്‍ഡ് കമ്പനി അടുത്ത അഞ്ച് വര്‍ഷത്തെ വളര്‍ച്ചാപ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.

ബെയ്ന്‍ ആന്‍ഡ് കമ്പനി പറയുന്നത് 2026 ഓടെ 120- 140 ലക്ഷം കോടി ഡോളര്‍ വളര്‍ച്ചയിലേക്ക് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ വിഭാഗം വളരുമെന്നാണ്.
25 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയാകും ഈ മേഖലയില്‍ ഉണ്ടാകുക. ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിച്ച് ബെയ്ന്‍ ആന്‍ഡ് കമ്പനിയുടെ 'ഹൗ ഇന്ത്യ 2021 ഷോപ്പിംഗ് ഓണ്‍ലൈന്‍' എന്ന റിപ്പോര്‍ട്ട് ആണ് ഇ- റീറ്റെയ്ല്‍ വാര്‍ഷിക പ്രവചന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി റീറ്റെയ്ല്‍ വിപണിയെ പഠിപ്പിച്ചത് എങ്ങനെ ചെറുഗ്രാമങ്ങളില്‍ പോലും സാന്നിധ്യമുണ്ടാക്കണമെന്നതും എത്ര വേഗത്തില്‍ ഉപഭോക്താക്കളിലെത്താമോ അത്തരക്കാര്‍ക്കേ നിലനില്‍പ്പുണ്ടാകൂ എന്നതുമാണ്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും തുടങ്ങി ഇന്ത്യയില്‍ സാന്നിധ്യമുള്ള എല്ലാ ഓണ്‍ലൈന്‍ ആപ്പുകളും ചെറുഗ്രാമങ്ങളിലെ ഉപഭോക്താക്കളിലേക്ക് പോലും വളരെ വേഗത്തില്‍ വല വിരിച്ച് കഴിഞ്ഞിരിക്കുന്നു.
അവശ്യ സാധനങ്ങള്‍ക്ക്‌പോലും ഓണ്‍ലൈന്‍ റീറ്റെയ്‌ലേഴ്‌സിനെ ആശ്രയിക്കുന്ന ലോക്ഡൗണ്‍ കാലഘട്ടങ്ങളുടെ ശീലം ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ തുടരുന്നുമുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ഓണ്‍ലൈനിലേക്ക് ചുരുങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
കഴിഞ്ഞ പാദങ്ങളില്‍ സ്ത്രീകളും മുതിര്‍ന്നവരും സാധാരണയേക്കാള്‍ കൂടുതല്‍ ഷോപ്പിംഗ് നടത്തു്‌നനതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് തുടരുമെന്നും ബെയ്ന്‍ ആന്‍ഡ് കമ്പനി പറയുന്നു. പുറത്തുപോയി വാങ്ങല്‍ കുറഞ്ഞെന്നത് തന്നെയാണ് ഇത് തെളിയിക്കുന്നതും.
2021 മാര്‍ച്ച് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റീറ്റെയ്ല്‍ വിപണിയില്‍ ഈ വൈരുദ്ധ്യവും ദൃശ്യമാണ്. കാരണം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ (ജിഡിപി) 7.3 ശതമാനം സങ്കോചത്തോടൊപ്പം മൊത്ത റീറ്റെയ്ല്‍ വിപണിയും 5 ശതമാനം ചുരുങ്ങി. അതേസമയം, ഇന്ത്യന്‍ ഇ-റീറ്റെയ്ല്‍ മാര്‍ക്കറ്റ് രണ്ട് മാസത്തെ ദേശീയ ലോക്ക്ഡൗണും ഡെലിവറി തടസ്സങ്ങളും ചരക്ക് നീക്കത്തില്‍ പ്രയാസങ്ങള്‍ ഉണ്ടായിരുന്നിട്ടും 25 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് തെളിയുന്നത്.
ഓണ്‍ലൈന്‍ റീറ്റെയ്‌ലേഴ്‌സ് ജനങ്ങളില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി ഓഫറുകള്‍ മാത്രമല്ല, പ്രാദേശിക വിപണിയില്‍ ഓണ്‍ലൈനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഓഫ്‌ലൈന്‍ സ്‌റ്റോറുകളും പദ്ധതിയിടുന്നുണ്ട്.
ആമസോണ്‍ ഇത്തരത്തില്‍ വലിയ റീറ്റെയില്‍ ലൊക്കേഷനുകല്‍ കണ്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ചെയ്തിരുന്നു.


Related Articles
Next Story
Videos
Share it