Begin typing your search above and press return to search.
ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു; ക്രെഡിറ്റ് ആയി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയെന്ന് റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മൂലം ഡിജിറ്റല്‍ ഷോപ്പിംഗ് ആശ്രയിച്ചവര്‍ നിരവധിയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമാണ് ഇതില്‍ വലിയൊരു വര്‍ധനവുണ്ടായിരിക്കുന്നത്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസിന്റെ റിപ്പോര്‍ട്ട് ആണ് ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 68 ശതമാനമായതായി വ്യക്തമാക്കുന്നത്.
ഷോപ്പിംഗിനായി ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ കൂടി ഒപ്പം തട്ടിപ്പും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വിശദമാക്കുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ക്രെഡിറ്റ് സൗകര്യത്തില്‍, ഇപ്പോള്‍ വാങ്ങി പിന്നീട് പണം നല്‍കുന്ന സേവനത്തിനായുള്ള ആപ്പുകള്‍ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് നമ്മുടെ രാജ്യത്തെ ഉപഭോക്തൃസമൂഹം കടന്നിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എഫ്ഐഎസ്, എപിഎംഇഎ, ചീഫ് റിസ്‌ക് ഓഫീസര്‍, ഭരത് പഞ്ചാല്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും നടക്കുന്നു, എന്നാല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം വ്യക്തിമാക്കി.
Next Story
Videos